Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചി മനുഷ്യക്കടത്ത്; നിർണ്ണായക തെളിവുകൾ പുറത്ത്; ലക്‌ഷ്യം ഓസ്‌ട്രേലിയ ;സംഘത്തിലുണ്ടായിരുന്നത് നാലപതിലധികം പേർ

14 JANUARY 2019 06:12 PM IST
മലയാളി വാര്‍ത്ത

കൊച്ചി മുനമ്പത്ത് നടന്നത് മനുഷ്യക്കടത്ത് തന്നെ എന്ന് സാധൂകരിക്കുന്ന നിര്‍ണായകമായ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘമുള്‍പ്പെടെ നാല്‍പ്പതില്‍ അധികം പേര്‍ വിവിധ ഹോട്ടലുകളിലായി ചെറായി ബീച്ചില്‍ ആറ് ദിവസം തങ്ങിയെന്നാണ് വിവരം.ഇവരുടെ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും യാത്രാരേഖകള്‍ അടക്കമുളളവ കണ്ടെടുത്തു.

ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിന് മുമ്പായി ബോട്ടുകളില്‍ അധിക ഇന്ധനം നിറച്ചതിന്റെയും കുടിവെളളവും മരുന്നും ശേഖരിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചു. 12000 ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ചാണ് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്.ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത്.

ഐബിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി ചെറായിയിലെ ആറ് ഹോംസ്റ്റേകളിലായി ഈ മാസം 11 വരെ ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുളള 41 അംഗ സംഘം താമസിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് എത്തിയ സംഘത്തിലെ അഞ്ച് പേരുടെ രേഖകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളിലൂടെയും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം പുറംകടലില്‍ ബോട്ട് കണ്ടെത്തിയാല്‍ തിരികെ എത്തിക്കാന്‍ പൊലീസ് കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ 22നാണ് ദില്ലിയില്‍ നിന്ന് 5 പേര്‍ ചെന്നൈയിലെത്തിയത്. അവിടെ വച്ച്‌ സംഘം വിപുലപ്പെടുത്തി. അഞ്ചാം തിയതിയോടെ സംഘം ചെറായിലെത്തി. മുനമ്ബം, വടക്കേക്കര, ചെറായി തുടങ്ങിയ തീരപ്രദേശങ്ങളില്‍ താമസിച്ച്‌ ഓസ്‌ട്രേലിയയിലേക്ക് കടക്കാനുളള സജ്ജീകരണങ്ങള്‍ ഒരുക്കി.
തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കടലിലും തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

ശനിയാഴ്ച മുനമ്പത്ത് ഹാര്‍ബറിനോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പിൽ 19 ബാഗുകള്‍ കണ്ടെത്തിയതാണ് മനുഷ്യക്കടത്ത് കേസിന് ആധാരമായത്. ബാഗില്‍ സ്ത്രീകളുടെയും കുട്ടികളുടേതും ഉള്‍പ്പടെയുള്ള വസ്ത്രങ്ങളും രേഖകളും വിമാന ടിക്കറ്റുകളും ഉണക്കിയ പഴങ്ങളും,പാക്കറ്റ് ശീതളപാനീയങ്ങളും,വെള്ളവും ഉള്‍പ്പെടെ കണ്ടെത്തിയതോടെ വടക്കേക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇവരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇവര്‍ ബോട്ട് ലാന്റിംഗ് സെന്റര്‍ വരെ എത്തിയിരുന്നൂവെന്നും എന്നാല്‍ പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെന്നും പൊലീസ് പറയുന്നു.

2015-ല്‍ സമാനമായ സാഹചര്യത്തില്‍ 14 പേരടങ്ങുന്ന സംഘം മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുടെ നീക്കം നേരത്തെ കണ്ടെത്തിയ പൊലീസ് 14 പേരെയും അറസ്റ്റ് ചെയ്തിരുന്നു.അഭയാര്‍ത്ഥികളായി മാറി പിന്നീട് രാജ്യത്തെ പൗരത്വം സ്വന്തമാക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. അതേ സമയം ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

ബോട്ട് വില്‍പ്പന നടത്തുന്ന ബ്രോക്കര്‍മാരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കോസ്റ്റ് ഗാര്‍ഡും ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാല്യങ്കരയിലെ ബോട്ട് കടവില്‍ എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തി. പിന്നീട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഓസ്േ്രടലിയ, ന്യസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (5 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (23 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (47 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (56 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends