Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെയിപ്പോള്‍ കൊല്ലം ബൈപ്പാസ് നരേന്ദ്ര മോദി കൊണ്ടുപോകേണ്ട: അട്ടിമറി നടത്തി പിണറായി വിജയന്‍

14 JANUARY 2019 06:46 PM IST
മലയാളി വാര്‍ത്ത

കൊല്ലത്തിന്റെ ചിരകാല സ്വപ്‌നമായ ബൈപ്പാസ് ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ അതിനു പിന്നില്‍ നടക്കുന്ന രാഷ്ട്രീയ കളികളാണ് ഏറെ ചര്‍ച്ചയാകുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും കൊല്ലം ബൈപ്പാസിന്റെ അവകാശത്തെ ചൊല്ലി പിടിവലി തുടങ്ങിയിട്ട് നാളുകളായി. ഇത്രയും നാള്‍ ബൈപ്പാസിനെക്കുറിച്ച് മിണ്ടാതിരുന്നവര്‍ പോലും ബൈപ്പാസ് യാഥാര്‍ത്ഥ്യമായതിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അവകാശവാദവുമായി മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന്റെ എല്‍ഡിഎഫ് ഗവണ്‍മെന്റും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമാണ്. കൊല്ലം എംഎല്‍എ പ്രേമചന്ദ്രന്‍ പോലും ഈ പിടിവലിക്കിടെ അപ്രത്യക്ഷനാകുന്ന കാഴ്ച. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു, കേരളത്തില്‍ കിടക്കുന്ന ബൈപ്പാസ്് ഉദ്ഘാടനം ചെയ്യാന്‍ സാക്ഷാല്‍ പ്രഖാനമന്ത്രി നരേന്ദ്ര മോദി തന്നെ എത്തും. മോദിക്കും ബൈപ്പാസില്‍ കണ്ണുണ്ടെന്നതിന് മറ്റു തെളിവുകള്‍ വേണ്ട. കണ്ണൂര്‍ വിമാനത്താവളം പോലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ ബൈപ്പാസ് മോദി കൊണ്ടുപോയി. പക്ഷേ ഇവിടെയും വിട്ടുകൊടുക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. 

പിണറായിയുടെ കുറിപ്പ്:


'കൊല്ലം ജനതയുടെ ചിരകാല അഭിലാഷം പൂവണിയുന്നു. കൊല്ലം ബൈപാസ് ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കുന്നു. കൊല്ലം ബൈപാസ് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ പാലിക്കുന്നത്.

ഇഴഞ്ഞു നീങ്ങിയിരുന്ന ഒരു പദ്ധതിക്ക് ജീവന്‍ നല്‍കി വേഗതയില്‍ പൂര്‍ത്തിയാക്കാനായി എന്ന അഭിമാനത്തോടെയാണ് സര്‍ക്കാരും പൊതുമരാമത്ത് വകുപ്പും കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിലേക്ക് കടക്കുന്നത് . 2016 മെയ് 31 വരെ 23.52 ശതമാനം ജോലിയാണ് പൂര്‍ത്തിയാക്കിയിരുന്നത്. രണ്ടര വര്‍ഷത്തിനകം 76 ശതമാനം ജോലികളും പൂര്‍ത്തിയാക്കാനായി. ഫൗണ്ടേഷനുകളിലായിരുന്ന 3 പാലങ്ങളും ആയിരം ദിവസത്തിനുള്ളില്‍ പൂര്‍ണ്ണ സജ്ജമാക്കി. 46 പിയറുകളില്‍ 37 എണ്ണവും പണിതത് ഈ സര്‍ക്കാരിന്റെ കാലത്താണ്. വന്‍ പ്രളയത്തിനിടയിലാണ് ഈ പ്രവൃത്തികള്‍ മാന്ദ്യമേതുമില്ലാതെ പൂര്‍ത്തീകരിച്ചത്.

352 കോടി രൂപ ചെലവ് പ്രതീക്ഷിച്ച ബൈപാസിന് 176 കോടി രൂപ വീതം കേന്ദ്രവും സംസ്ഥാനവും നല്‍കണം. ഫണ്ട് അനുവദിക്കുന്നതിലും കാലതാമസമില്ലാതെ സര്‍ക്കാര്‍ തീരുമാനമെടുത്തു. 2016 മെയ് 31 വരെ 34 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി സംസ്ഥാനം ചെലവഴിച്ചിരുന്നത്. അതിനു ശേഷം സര്‍ക്കാര്‍ ഇതുവരെ 80 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക അന്തിമ ബില്ലിനൊപ്പം നല്‍കും.

കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തടസങ്ങളില്ലാതെ യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് കൊല്ലം ബൈപാസ് . 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ കൂടി ശക്തിപ്പെടുത്തും'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (6 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (24 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (48 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (57 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends