Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യുന്നുവെന്ന ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാർക്കും നോട്ടിസ് അയയ്ക്കാൻ ലോകായുക്തയുടെ ഫുൾ ബെഞ്ച് ഉത്തരവിട്ടു

15 JANUARY 2019 09:37 AM IST
മലയാളി വാര്‍ത്ത

കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറിന്റെ ഹർജിയിലാണ് ഉത്തരവ്. ദുരിതാശ്വാസനിധി മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്ത് അല്ലാത്തതിനാൽ ചട്ടപ്രകാരമേ വിനിയോഗിക്കാൻ പാടുള്ളുവെന്നു ഹർജിക്കാരനുവേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ലോകായുക്തയുടെ ഇത്തരത്തിലൊരു നോട്ടീസ്. ബജറ്റിൽ അനുവദിച്ച തുക സർക്കാരിന്റെ ഇഷ്ടാനുസരണം വിനിയോഗിക്കാമെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ വാദിച്ചു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ ലോകായുക്ത തയാറായില്ല.

ഇടതുപക്ഷ നേതാക്കൾക്കും അണികൾക്കും തുക തന്നിഷ്ടപ്രകാരം വിതരണം ചെയ്യുന്നു എന്നാണ് ഹർജിക്കാരന്റെ മുഖ്യ പരാതി. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ, ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയപ്പോൾ അപകടത്തിൽ മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബത്തിന് അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസനിധിയിൽ നിന്നു ലക്ഷങ്ങൾ അനുവദിച്ചുവെന്നാണു പരാതി. ഇതൊന്നും മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെയായിരുന്നു തീരുമാനം. മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാഞ്ഞതിനാൽ ഭാഗ്യത്തിന് വി.എസ്.സുനിൽ കുമാറിനെയും അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാൽ ഇ.പി.ജയരാജനെയും എ.കെ.ശശീന്ദ്രനെയും ഒഴിവാക്കിയാണ് ഹർജി.

ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെക്കുറിച്ചു ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുടർന്നാണു ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ഉപലോകായുക്തമാരായ കെ.പി.ബാലചന്ദ്രൻ, എ.കെ.ബഷിർ എന്നിവരടങ്ങിയ ഫുൾ ബെഞ്ചിനു വിട്ടത്.കേസ് ഇനി ഫെബ്രുവരി 15 നു പരിഗണിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ലോകായുക്തക്ക് മുന്നില്‍ ഹരജി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും പൊതുപ്രവര്‍ത്തകനുമായ ആര്‍.എസ് ശശികുമാറാണ് ഹരജി നല്‍കിയത്.

എന്‍.സി.പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ സ്വകാര്യകടങ്ങളായ കാര്‍ വായ്പയും സ്വര്‍ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട പൊലിസുകാരന്റെ കുടുംബത്തിന് നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മന്ത്രിസഭാ തീരുമാനപ്രകാരം നല്‍കിയത് അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമാണ്. ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് സമർപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (5 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (23 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (47 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (56 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends