Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അല്ലെങ്കിലേ പി ജെ യോടത്ര സ്നേഹമൊന്നും പിണറായിക്കില്ല... മുട്ടം വിജിലൻസ് ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതിരുന്ന പി.ജെ.ജോസഫ് എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

15 JANUARY 2019 09:31 AM IST
മലയാളി വാര്‍ത്ത

അല്ലെങ്കിലേ പി ജെ യോടത്ര സ്നേഹമൊന്നും പിണറായിക്കില്ല. എൽ ഡി എഫിലായിരുന്നപ്പോൾ പോലും പി ജെയ്ക്കു പിണറായിയോടാത്ര മമതയൊന്നും ഉണ്ടായിരുന്നില്ല. മുട്ടം വിജിലൻസ് ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതിരുന്ന പി.ജെ.ജോസഫ് എംഎൽഎയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നിലധികം മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഒരു മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതും ഒരാൾ അധ്യക്ഷത വഹിക്കുന്നതും പതിവാണ്. ഇക്കാര്യം എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ അധ്യക്ഷനാക്കാത്തതിൽ പരിഭവിച്ചാണ് സ്ഥലം എം എൽ എ കൂടിയായ പി ജെ ജോസഫ് ചടങ്ങിൽ നിന്ന് വിട്ടു നിന്നത്. പിണറായിക്കൊപ്പം വേദി പങ്കിടാനും മടി.

പി.ജെ.ജോസഫ് ഇപ്പോൾ മന്ത്രിയല്ല. എംഎൽഎ ആണ്. കേരളത്തിൽ ഇപ്പോൾ എൽഡിഎഫ് ആണു ഭരിക്കുന്നത്. ഭരണം മാറിയത് ജോസഫ് അറിഞ്ഞില്ലേ? എംഎൽഎയുടെ സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ അദ്ദേഹത്തോട് ഇക്കാര്യം പറയണം. ജോസഫിന് എന്തു പറ്റി? ദീർഘകാലം എംഎൽഎയും മന്ത്രിയുമായി പ്രവർത്തിച്ച ജോസഫ് ഇത്തരം കാര്യങ്ങളിൽ അജ്ഞത നടിക്കുകയാണ്. ഒന്നിലേറെ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു മന്ത്രി അധ്യക്ഷനാകും. ഇതാണു പതിവ് ചട്ടം. നാടിന്റെ പുരോഗതിക്ക് ഭരണ– പ്രതിപക്ഷം ഒരുമിച്ചു നിൽക്കേണ്ട നേരത്ത് ഇത്തരം നിലപാടുകൾ ശരിയല്ല’– മുഖ്യമന്ത്രി പറഞ്ഞു. കിട്ടിയ അവസരത്തിൽ നല്ല നാലു കൊട്ട് കൊടുത്തിട്ടാണ് മുഖ്യന്റെ മടക്കം. പണ്ട് മാണിയെ വീഴ്‌ത്തി യു ഡി എഫ് പൊളിക്കാൻ നോക്കിയ എൽ ഡി എഫിന്റെം മാണിയുടെയും പദ്ധതി പൊളിച്ചതും പി ജെ. പിണറായിക്ക് ഒരു കലിപ്പ് ഇല്ലാതിരിക്കുമോ?

എതിർപ്പുള്ള ആളെ ചൂണ്ടിക്കാട്ടി പിടിപ്പിക്കുന്ന നിലപാടില്ലെന്നും അഴിമതിക്കെതിരെ എന്തു നിലപാടും വിജിലൻസിന് എടുക്കാമെന്നും ആരും ചോദ്യം ചെയ്യില്ലെന്നും തൊടുപുഴയ്ക്കു സമീപം മുട്ടത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. കിട്ടിയ അവസരത്തിൽ ചെന്നിത്തലയ്ക്കും കൊടുത്തു ഒരു കൊട്ട്. കേരളം കോൺഗ്രസിന്റെ തട്ടകത്തിൽ പിണറായിയുടെ പ്രസംഗം പൊളിച്ചു. തിരുവനന്തപുരം– കാസർകോട് റെയിൽപാതയ്ക്കു സമാന്തരമായി കുറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയുന്ന പുതിയ പാതയ്ക്കു തത്വത്തിൽ അംഗീകാരമായതായി തൊടുപുഴയിൽ എൽഡിഎഫ് പൊതുസമ്മേളനത്തിൽ പിണറായി അറിയിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (5 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (23 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (47 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (56 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends