Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡിയുടെ ലെവല്‍ വേറെയാ... ആഘോഷമാക്കി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപാസ് മോഡി ഏറ്റെടുത്തതോടെ കേരള നേതാക്കളുടെ ഗ്ലാമര്‍ പോയി; കേന്ദ്ര സര്‍ക്കാരിന്റെ പണത്തില്‍ സംസ്ഥാന നേതാക്കള്‍ ഞെളിയേണ്ടെന്ന ശക്തമായ സന്ദേശം നല്‍കി മോഡി എത്തുമ്പോള്‍ വെട്ടിനിരത്തില്‍ തുടരുന്നു

15 JANUARY 2019 10:12 AM IST
മലയാളി വാര്‍ത്ത

അങ്ങനെ കേരളത്തിലേക്കൊരു ബൈപാസുമായി, കൊല്ലം ബൈപാസുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തിലെത്തുകയാണ്. തുറക്കുംമുമ്പേ വിവാദങ്ങള്‍ ഓടിത്തുടങ്ങിയ കൊല്ലം ബൈപാസ് അക്ഷരാര്‍ത്ഥത്തില്‍ മോഡി ഏറ്റെടുത്തു. ദേശീയപാതാ െബെപാസിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളില്‍ സി.പി.എം.യു.ഡി.എഫ്.ബി.ജെ.പി രാഷ്ട്രീയയുദ്ധവും അവകാശവാദങ്ങളും മുറുകുന്നതിനിടയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന് ക്ഷീണമേല്‍പ്പിച്ച് പ്രധാനമന്ത്രിതന്നെ പാത തുറന്നുകൊടുക്കുന്നത്. ഫെബ്രുവരി രണ്ടിനു സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം നിശ്ചയിച്ച ബൈപാസാണ് മൂന്നാഴ്ച മുമ്പേ പ്രധാനമന്ത്രി തുറന്നുകൊടുക്കുന്നത്.

ഇതിനിടെ സിപിഎമ്മിന്റെ നേതാക്കളെ വെട്ടി നിരത്തിയാണ് മേഡി കൊല്ലത്തെത്തുന്നത്. ബൈ പാസ് ഉദ്ഘാടനത്തില്‍ പാതകടന്നുപോകുന്ന സ്ഥലങ്ങളിലെ ഇടതുപക്ഷ എം.എല്‍.എമാരായ എം. നൗഷാദിനെയും എന്‍. വിജയന്‍പിള്ളയെയും മേയറേയും ഒഴിവാക്കി. പല നേതാക്കളുടെ നിലവിളിക്കുകയാണ് തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന്. അതേസമയം എം.പിമാരായ സുരേഷ്‌ഗോപി, വി. മുരളീധരന്‍, കെ. സോമപ്രസാദ് എന്നിവര്‍ പങ്കെടുക്കും. ഒ. രാജഗോപാലിനും കൊല്ലം എം.എല്‍.എയായ മുകേഷിനും ക്ഷണമുണ്ട്. എന്‍.കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 

കഴിഞ്ഞവര്‍ഷം പൂര്‍ത്തീകരിച്ച കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം സ്ഥാപിതതാല്‍പര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോയെന്നാണ് ആരോപണം. ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കും യു.ഡി.എഫിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കിട്ടാതിരിക്കാനുള്ള രാഷ്ട്രീയനീക്കമാണ് സി.പി.എമ്മിന്റേത് എന്നും യു.ഡി.എഫ്. ആരോപിക്കുന്നു. എന്നാല്‍ മുന്‍സര്‍ക്കാരുകള്‍ 25 ശതമാനമേ പൂര്‍ത്തീകരിച്ചിരുന്നുള്ളുവെന്നും െബെപാസ് പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നുമാണ് സി.പി.എമ്മിന്റെ അവകാശം. കേന്ദ്രസര്‍ക്കാരാണു പണം മുടക്കുന്നതെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അടക്കമുള്ള ബി.ജെ.പി. നേതാക്കളുടെ വാദം.

ദേശീയപാതാ അതോറിറ്റിയുടെ കീഴില്‍ വരുന്ന കേന്ദ്രസംസ്ഥാന പങ്കാളിത്തമുള്ള പദ്ധതിയാണിത്. പൊതുമരാമത്തു മന്ത്രി ജി. സുധാകരനാണ് ഫെബ്രുവരി രണ്ടിനു ബൈപാസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, പലവിധ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഉദ്ഘാടനം നീട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയെ സമീപിച്ചതും പ്രധാനമന്ത്രി തന്നെ ചിത്രത്തില്‍ വരുന്നതും.

സംസ്ഥാന സര്‍ക്കാര്‍ പോലുമറിയാതെ ഉദ്ഘാടനം ബി.ജെ.പി. നേതാക്കള്‍ പ്രഖ്യാപിച്ചതോടെ ഇടതുപക്ഷത്തിന് അടിയേറ്റു. പിന്നീട് ബൈപാസിന്റെ അവകാശത്തെച്ചൊല്ലിയുള്ള പ്രചാരണങ്ങളായി. ഉദ്ഘാടനത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും ഇതു പ്രതിഫലിക്കുന്നുണ്ട്.

കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദി സംസാരിക്കും. നാലരയ്ക്ക് ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരയ്ക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബിജെപി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാത്രി ഏഴിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം.

അതേസമയം കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെക്കുറിച്ച് സംസ്ഥാനവും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയിലെ പങ്കിനെക്കുറിച്ചോ പ്രധാനമന്ത്രി ഉത്ഘാടനത്തിന് എത്തുന്നതിനെക്കുറിച്ചോ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ മിണ്ടിയിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ പങ്കിനെക്കുറിച്ച് വിശദമായിത്തന്നെ പറഞ്ഞിട്ടുമുണ്ട്.

ബൈപാസ്സിന്റെ 76 ശതമാനം ജോലിയും പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്. 352 കോടിയുടെ പദ്ധതിക്ക് 176 കോടി വീതമാണ് സംസ്ഥാനവും കേന്ദ്രവും നല്‍കേണ്ടത്. ഈ സര്‍ക്കാര്‍ 80 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇഴഞ്ഞുനീങ്ങിയിരുന്ന പദ്ധതിക്ക് ജീവന്‍ നല്‍കി പൂര്‍ത്തായാക്കാനായതില്‍ സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനും അഭിമാനമുണ്ടന്ന് പറയുന്ന മുഖ്യമന്ത്രി മുന്‍സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനത്തെക്കുറിച്ചും മൗനം പാലിക്കുകയാണ്.

അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശനത്തിന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മറുപടി നല്‍കി. ഇത് കേന്ദ്രത്തിന്റെ ഫണ്ടാണെന്നും കേരളത്തില്‍ മോഡി വരുമ്പോള്‍ മാത്രമേ വിവാദം ഉള്ളൂവെന്നും തിരിച്ചടിക്കുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (5 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (23 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (47 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (56 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends