Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

8 സീറ്റ് വേണമെന്ന് കടുംപിടിത്തം... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് 8 സീറ്റ് കിട്ടണമെന്ന കടുംപിടിത്തം പിടിക്കാന്‍ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും; എന്‍എസ്എസ് ഉള്ളതിനാല്‍ ഇനിയും വെള്ളാപ്പള്ളിമാരെ താങ്ങേണ്ടെന്ന് ബിജെപി; കൂടാതെ മോഡി വക സര്‍ജിക്കല്‍ അറ്റാക്കും

15 JANUARY 2019 10:49 AM IST
മലയാളി വാര്‍ത്ത

കാലുമാറി കാലുമാറി ഉദ്ദേശിച്ചത് നേടിയെടുക്കുക എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ തന്ത്രമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി അതിന് വിപരീതമായി നിന്നെങ്കിലും അച്ഛന്റെ വിരട്ടലില്‍ കരണം മറിയും. വനിത മതില്‍ വരെ കേരളം കണ്ടതാണ്. അച്ഛനേയും മകനേയും വിശ്വസിക്കാന്‍ കൊള്ളാത്തതു കൊണ്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് മോഡി ഒരു സ്ഥാനവും നല്‍കാത്തത്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കവേ 20ല്‍ 8 സീറ്റ് ചോദിച്ച് ഞെട്ടിപ്പിച്ചിരിക്കുകയാണ് ബിജെഡിഎസ്.

ആറു സീറ്റെങ്കിലും കിട്ടണമെന്ന നിലപാടിലാണ് വെള്ളാപ്പള്ളിയും തുഷാറും. മത്സരിക്കാനില്ലെന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെങ്കിലും അദ്ദേഹം മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ട്. ഈഴവ സമുദായ പ്രതിനിധിയെന്ന നിലയില്‍ തുഷാര്‍ മത്സര രംഗത്തുണ്ടാവുന്നത് ഗുണംചെയ്യുമെന്ന് പ്രതീക്ഷയിലാണ് ബി.ജെ.പി.യും.

എന്‍.ഡി.എ. ഘടകകക്ഷികളുമായി ബി.ജെ.പി. നേതൃത്വം സീറ്റുചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സീറ്റ് വീതംവെക്കുന്നതില്‍ അന്തിമധാരണയിലെത്തിയിട്ടില്ല. ആവശ്യപ്പെട്ടത്രയും സീറ്റുകള്‍ കിട്ടുമെന്നു ബി.ഡി.ജെ.എസും കരുതുന്നില്ല. എണ്ണം കുറയുകയാണെങ്കില്‍ സ്വാധീനമുള്ള മണ്ഡലങ്ങള്‍ കിട്ടണമെന്ന കടുത്ത നിലപാടെടുക്കും. തുഷാര്‍ ആറ്റിങ്ങലില്‍ ജനവിധി തേടുമെന്ന പ്രചാരണം ഉയര്‍ന്നപ്പോഴാണ് മത്സരത്തിന് താത്പര്യമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയത്.

തിരുവനന്തപുരവും പത്തനംതിട്ടയും ഉപേക്ഷിച്ചൊരു തിരഞ്ഞെടുപ്പിന് ബി.ജെ.പി. തയ്യാറാകാനിടയില്ല. ശബരിമല സമരത്തോടെ കേരളത്തില്‍ അടിത്തറ ശക്തമായെന്നാണ് ബി.ജെ.പി.യുടെ വിശ്വാസം.

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസംവരണം പ്രഖ്യാപിച്ചശേഷം എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിരന്തരം അക്രമിക്കുന്നത് ബി.ജെ.പി.യെ അസ്വസ്ഥമാക്കുന്നുണ്ട്. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി കൊല്ലത്ത് ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സീറ്റു ചര്‍ച്ചകള്‍ നടക്കും.

അതേ സമയം തന്നെ വെള്ളിപ്പാള്ളിമാര്‍ എതിരായാല്‍ മോഡിയുടെ വക സര്‍ജിക്കല്‍ അറ്റാക്കുണ്ടാകും. കനയ്യ കുമാര്‍ കേസിലായതു പോലെ വെള്ളാപ്പള്ളിമാരെ മൈക്രോ ഫിനാന്‍സില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടും. തെരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി അഴിമതി വീരനാണെന്ന ഇമേജ് ബിജെപി ഉണ്ടാക്കും. കൂടാതെ എസ്എന്‍ഡിപിയെ പിളര്‍ത്താനും ശ്രമിക്കും. അതോടെ സാധാരണ എസ്എന്‍ഡിപിക്കാര്‍ ബിജെപിയോടൊപ്പകും. അതിനാല്‍ തന്നെ മൂന്ന് സീറ്റും ചില മോഹന വാഗ്ദാനങ്ങള്‍ മാത്രമേ വെള്ളാപ്പള്ളി പ്രതീക്ഷിക്കാവൂ. ഇനി അത് വേണ്ടെന്ന് വച്ച് മറ്റ് ഏത് മുന്നണിയില്‍ പോയാലും ഒരു സീറ്റിനപ്പുറം കിട്ടില്ല. എങ്കില്‍ ആ മുന്നണിയില്‍ കലാപമാകും. അതിനാല്‍ മോഡി വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ എത്തും.

അതേസമയം സംസ്ഥാനത്ത് ബി.ജെ.പി. അക്കൗണ്ടുതുറക്കുക മാത്രമല്ല, അതിനുമപ്പുറത്തേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നാലുവര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ 9.5 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. 5.8 കോടിയാളുകള്‍ക്ക് പാചക വാതകകണക്ഷന്‍ നല്കി. 2.6 കോടി ജനങ്ങള്‍ക്ക് വൈദ്യുതികണക്ഷന്‍ നല്കി. ഈ ഭരണനേട്ടങ്ങളാണ് ജനങ്ങള്‍ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാവാത്തതാണ് രാജസ്ഥാനിലും മറ്റും പരാജയപ്പെടാന്‍ കാരണം. രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടിങ് ശതമാനത്തില്‍ കുറവില്ല. ഛത്തീസ്ഗഢില്‍ ജനങ്ങള്‍ മാറിചിന്തിച്ചുവെന്നുവേണം കരുതാന്‍.

ശബരിമല യുവതീപ്രവേശം വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഹര്‍ത്താല്‍ നടത്തിയത് ജനവികാരമറിഞ്ഞ് പാര്‍ട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തുന്നതോടെ ഇതെല്ലാ കാര്യങ്ങള്‍ക്കും ഒരു അന്തിമ തീരുമാനമുണ്ടാകും. കൊല്ലം ബൈപ്പാസിന്റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദി സംസാരിക്കും.

നാലരയ്ക്ക് ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരയ്ക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബിജെപി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാത്രി ഏഴിനാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. അതേസമയം കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംഎല്‍എയെയും മേയറെയും ഒഴിവാക്കി ബിജെപി നേതാക്കളെ ഉള്‍പ്പെടുത്തി അതിലും വ്യക്തമായ സൂചന നല്‍കുകയാണ് മോഡി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (14 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (38 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (47 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (57 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends