Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡിയുടെ വരവ് വെറും വരവല്ല... പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ അട്ടിമറിച്ച് വിജയം വരിക്കാന്‍ ബിജെപിയുടെ തുറുപ്പ് ചീട്ടായിറക്കുന്നത് കെ സുരേന്ദ്രനെ; മോഡിക്ക് ഏറെ ഇഷ്ടമുള്ള സുരേന്ദ്രന് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങാന്‍ ആഹ്വാനം

15 JANUARY 2019 10:26 AM IST
മലയാളി വാര്‍ത്ത

മഞ്ചേശ്വരം എംഎല്‍എ എന്ന കെ. സുരേന്ദ്രന്റെ സ്വപ്നം പൂവണിയാതെ പോയത് ദൗര്‍ഭാഗ്യം മാത്രമാണ്. കേവലം വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ കള്ളവോട്ടിന്റെ കണക്കുകള്‍ അണിനിരത്തി സുരേന്ദ്രന്‍ തെളിവ് സഹിതത്തോടെ കോടതിയിലെത്തി. അതില്‍ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ലോക്‌സഭയില്‍ താമര വിരിയിക്കാന്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്നത് കെ. സുരേന്ദ്രനെയാണ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ തരൂരിനെ അട്ടിമറിച്ച് വിജയം വരിക്കാന്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് കെ സുരേന്ദ്രന്‍ ആണെന്ന സൂചനയാണ് പുറത്ത് വരുന്നത്.കേരളത്തില്‍ 11 സീറ്റുകള്‍ പിടിക്കാനുളള പദ്ധതികളാണ് അമിത് ഷാ തയ്യാറാക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ ബിജെപിക്ക് ഏറ്റവുമധികം വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. അടുത്തിടെ പുറത്തുവന്ന ഇന്ത്യാ ടുഡേ സര്‍വ്വേയിലും ബിജെപി തിരുവനന്തപുരത്ത് അക്കൗണ്ട് തുറന്നേക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് സുരേന്ദ്രന്‍ ഇത്തവണ ശശി തരൂരിനെ അട്ടിമറിക്കും എന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ഏറ്റവും വിജയ സാധ്യത ഉള്ളത് തിരുവനന്തപുരമാണെന്ന് മറ്റ് ചില സര്‍വ്വേകളും സൂചിപ്പിച്ചിരുന്നു . ഈ സാഹചര്യത്തില്‍ ഏറ്റവും അധികം വിജയസാധ്യതയുള്ള ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് സൂചന.ശബരിമല സമരവുമായി ബന്ധപ്പെട്ട് വീരപരിവേഷം നേടിയ കെ സുരേന്ദ്രന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ജയില്‍ വാസം ശബരിമല വിഷയത്തില്‍ 21 ദിവസത്തോളം ജയില്‍ വാസം അനുഭവിച്ചത് സുരേന്ദ്രന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് നേതൃത്വം കണക്കാക്കുന്നു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ തന്നെയാകും രംഗത്തിറങ്ങുക. തരൂരിനെതിരായി നടന്‍ മോഹന്‍ലാലിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് മുന്‍ ബിജെപി അധ്യക്ഷനും നിലവിലെ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്നും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ നിലപാടിലെ മലക്കം മറിച്ചല്‍ പാരയായപ്പോള്‍ ശബരിമല സ്ത്രീപ്രവേശനത്തെ നേരിട്ടെത്തി പ്രതിരോധിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ഇത് സുരേന്ദ്രന്റെ ഇമേജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് മുതലാക്കി സുരേന്ദ്രനിലൂടെ തിരുവനന്തപുരത്ത് കന്നിവിജയം നേടാന്‍ കഴിയുമെന്ന് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നു. മാത്രമല്ല സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്‍എസ്എസും പിന്തുണയ്ക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ തിരുമാനത്തില്‍ നരേന്ദ്രമോദിയോട് നന്ദിയറിച്ച് എന്‍എസ്എസ് നേതൃത്വം അദ്ദേഹത്തിന് കത്തയച്ചിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം സുരേന്ദ്രന് അനുകൂലമാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. തിരുവനന്തപുരത്ത് സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് എന്‍എസ്എസ് എന്ന് ഒരു പ്രമുഖ നേതാവും സൂചന നല്‍കിയിട്ടുണ്ട്.

ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ച തൃശൂരും പാലക്കാടും പ്രമുഖരാകും സ്ഥാനാര്‍ത്ഥികള്‍. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ദേവസ്വം പ്രസിഡന്റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, മറ്റ് ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശബരിമല യുവതീ പ്രവേശം കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കെ ശബരിമല ബിജെപിക്ക് ഗുണം ചെയ്യുമെന്ന ചില സര്‍വ്വേകളും സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സര്‍വ്വേയില്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് പ്രവചിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (13 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (37 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (56 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends