Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും മനുഷ്യ കടത്തോ? എറണാകുളം മുനമ്പത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗുകള്‍ക്ക് സമാനമായി കൊടുങ്ങല്ലൂരിലും 54 ബാഗുകള്‍ കണ്ടെത്തി... ദുരുഹ ബാഗുകളുടെ ചുരുളഴിക്കാൻ അന്വേഷണ സംഘം

15 JANUARY 2019 10:56 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തുനിന്നും തീര്‍ഥാടകരെ കൊണ്ടുവന്ന ടാക്സി ഡ്രൈവറാണ് ബാഗുകളെക്കുറിച്ച‌ുള്ള വിവരം പൊലീസിന് നല്‍കിയത്. ടെമ്ബോ ട്രാവലറിലും മറ്റും എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ക്ഷേത്രവളപ്പിലുണ്ടായിരുന്നുവെന്നും അപകടത്തില്‍ ഒരാള്‍ മരിച്ചെന്ന് ഇവര്‍ പറഞ്ഞതായും ഡ്രൈവര്‍ പറഞ്ഞു.

പിന്നീട് ഇവര്‍ വാഹനത്തില്‍ കയറി പോയത്രേ. ബാഗുകളില്‍ ഒരാഴ്‍ച കഴിക്കാനുള്ള ഉണങ്ങിയ പഴങ്ങള്‍, ബിസ്‍കറ്റുകള്‍, കുബൂസ്, വെള്ളം, വസ്ത്രങ്ങള്‍ തുടങ്ങിയവയാണുണ്ടായിരുന്നത്. ഒരു ബാഗില്‍ ലൈഫ് ജാക്കറ്റും ഉണ്ടായിരുന്നു. ശ്രീലങ്കന്‍ സ്വദേശിയുടെ ജനന സര്‍ട്ടിഫിക്കറ്റും ഡല്‍ഹി സ്വദേശിയായ ദീപക് കന്യാകുമാരിയില്‍ ചികിത്സ തേടിയ കുറിപ്പും ബാഗില്‍നിന്നും കണ്ടെത്തി. ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി. മുനമ്ബം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തിനെക്കുറിച്ച‌് അന്വേഷിക്കുന്നവര്‍ കൊടുങ്ങല്ലൂരിലെത്തി വിവരം ശേഖരിച്ചു.

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ സ്റ്റേജിന് പിന്നിലാണ് ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. 12ന് പുലര്‍ച്ചെ ക്ഷേത്രവളപ്പിലെ സ്പെഷ്യല്‍ പൊലീസാണ് ബാഗുകള്‍ കണ്ടെത്തിയത‌്. കൊടുങ്ങല്ലൂര്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഔട്ട്പോസ്റ്റിലേക്ക് ബാഗുകള്‍ മാറ്റി. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച് കൊണ്ട് മുനമ്പത്തെ മനുഷ്യ കടത്ത് പുറത്ത് വന്നത്. അതിന് പിന്നാലെ കൊടുങ്ങല്ലൂരിലും കണ്ടെത്തിയ ഈ 54 ബാഗുകള്‍ ദുരൂഹത വർധിപ്പിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (15 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (39 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (48 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (58 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends