ജീവന്‍ പോയത് ഒരു തെരുവുനായയുടേത്, പക്ഷേ വയനാട്ടില്‍ രോഷം പുകയുന്നു, മരണത്തില്‍ ദുഖാചരണം; കൊന്നയാളുടെ പ്രതീകാത്മക ശവസംസ്‌കാരം; അപൂര്‍വ കാഴ്ച

വയനാട് ബത്തേരിയിലെ കുടുക്കി എന്ന ഗ്രാമത്തിനു കാവലാളായ തെരുവുനായയുടെ മരണത്തില്‍ ദുഖാചരണവും കൊന്നയാളുടെ പ്രതീകാത്മക ശവസംസ്‌കാരവും നടത്തിയിരിക്കുകയാണ് ഒരു ഗ്രാമം. ഗ്രാമത്തിലെ പലരും നായയുടെ വിയോഗത്തില്‍ മനം നൊന്ത് ഭക്ഷണം പോലും കഴിക്കുന്നില്ല. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഒരു വയനാടന്‍ പ്രദേശമാണ് കുടുക്കി.
ഒരു വര്‍ഷം മുമ്പായിരുന്നു അവിടെയൊരു ഒരു തെരുവുനായയെത്തിയത്. പെട്ടന്നു തന്നെ അത് നാട്ടുകാരുടെയെല്ലാം ഓമനയായി. വീട്ടിലെ അംഗം പോലെയായിരുന്നു.
നാടിന്റെ കാവല്‍ക്കാരനായ നായയെ പലരും പല പേരുകളില്‍ വിളിച്ചു. കഴിഞ്ഞ ദിവസമാണ് നായയെ ആരോ വിഷം വെച്ച് കൊന്നത്. ഇതില്‍ മനം നൊന്ത് നാട്ടിലെ പലരും ഭക്ഷണം പോലും കഴിക്കുന്നില്ല.
വരത്തനായെത്തിയ ഒരു നായയെ നാട് എത്രത്തോളം സ്‌നേഹിച്ചു എന്നതിന്റെ തെളിവാണ് ഈ ബോര്‍ഡുകള്‍. വിഷം വെച്ച് കൊന്നയാളുടെ പ്രതീകാത്മക ശവസസ്‌കാരവും, അടിയന്തിര ചടങ്ങുകളും ഭക്ഷണവിതരണവും നടത്തി. നിരവധി പേരാണ് ഇതിനായി കഴിഞ്ഞ ദിവസം രാത്രി ഒത്തുചേര്‍ന്നത്. അതിര്‍ത്തി പ്രദേശങ്ങളായതിനാല്‍ മോഷ്ടാക്കാളാരെങ്കിലും നായയെ കൊന്നതാകാമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha

























