Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

20 വര്‍ഷങ്ങള്‍ക്കുശേഷം കേരള ഒളിംപിക് അസോസിയേഷനില്‍ വിപുലമായ തെരഞ്ഞെടുപ്പ്; സിപിഎമ്മിന് ജയം

15 JANUARY 2019 11:15 AM IST
മലയാളി വാര്‍ത്ത

കേരള ഒളിംപിക് അസോസിയേഷന്റെ നിയന്ത്രണം സിപിഎം-ന്റെ കൈകളിലെത്തി. ഏറെ വിവാദമായ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ മല്‍സരിച്ച പാനല്‍ വിജയിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരള ഒളിംപിക് അസോസിയേഷനില്‍ വിപുലമായ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരള ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് കായികകേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത് ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി സിപിഎം രംഗത്തിറങ്ങിയതോടെയാണ്. നിലവിലെ ഭരണസമിതിയുടെ കാലാവധി 2017-ല്‍ അവസാനിച്ചിട്ടും നിശ്ചിതസമയത്ത് തിരഞ്ഞെടുപ്പ് നടത്താത്തതിനാല്‍ കേരള ഒളിംപിക് അസോസിയേഷനെ ഐഓഎ പിരിച്ചുവിട്ടിരുന്നു.

രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാനെന്ന പേരില്‍ തിരഞ്ഞെടുപ്പ് ഡല്‍ഹിയിലേക്ക് മാറ്റാന്‍ നീക്കം നടന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ മല്‍സരിച്ച പാനലും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പിന്തുണയുള്ള പാനലും കൊച്ചിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു.

കേരള ഹോക്കിയുടെ വി.സുനില്‍കുമാര്‍ പ്രസിഡന്റായും, അക്വാട്ടിക് അസോസിയേഷന്റെ എസ്.രാജീവ് സെക്രട്ടറിയായും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗം എം.ആര്‍.രഞ്ജിത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.നാല്‍പതിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുനില്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ 29 കായിക സംഘടനകളെ പ്രതിനിധീകരിച്ച് 80 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (13 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (37 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (56 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends