മലകയറിയ കനകദുര്‍ഗ്ഗ വീട്ടിലെത്തിയപ്പോൾ അമ്മായിമ്മയുടെ സ്വീകരണം കടുത്തു പോയി.. പൊരിഞ്ഞ അടിപിടിക്കിടയിൽ തലയുടെ അസ്ഥാനത്തേറ്റ അടിയിൽ കനകദുർഗയ്ക്ക് അടിയന്തിര സ്കാനിങ്

സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവില്‍ ആ വാക്ക് പാലിച്ചു. പൊലീസ് സംരക്ഷണയോടെ മലകയറി ദര്‍ശനം നടത്തി ഇരുവരും ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അതേസമയം ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ കനകദുര്‍ഗക്ക് മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. ഏഴ്മണിക്കാണ് തര്‍ക്കത്തെ തുടര്‍ന്ന് കനകദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. അതേസമയം ഭര്‍ത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയേറ്റ കനക ദുര്‍ഗ്ഗ ഭര്‍തൃമാതാവിനെ തിരിച്ച്‌മര്‍ദ്ദിച്ചെന്നാണ് ഇവരുടെ ആരോപണം. കനകദുര്‍ഗ്ഗയെ സ്കാനിങ്ങിനായിമഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അമ്മയക്ക് ഗുരുതര പരിക്കില്ല.
സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. ഏഴ്മണിക്കാണ് തർക്കത്തെ തുടർന്ന് കനകദുർഗ്ഗയ്ക്ക് മർദ്ദനമേൽക്കുന്നത്. അതേസമയം ഭര്‍ത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയേറ്റ കനക ദുർഗ്ഗ ഭർതൃമാതാവിനെ തിരിച്ച് മർദ്ദിച്ചെന്നാണ് ഇവരുടെ ആരോപണം. കനകദുർഗ്ഗയെ സ്കാനിങ്ങിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അമ്മയക്ക് ഗുരുതര പരിക്കില്ല. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്.
https://www.facebook.com/Malayalivartha

























