Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ടിട്ടും കൊണ്ടിട്ടും പഠിക്കാത്ത സർക്കാർ ; പ്രകൃതി ഒന്നുകൂടി പിണങ്ങിയാല്‍ തീരാവുന്നതേയുള്ളൂ ഇടുക്കി ജില്ല; എന്നിട്ടും വീണ്ടും പ്രകൃതിയെ പ്രകോപിപ്പിക്കാനുള്ള ഒരുക്കത്തിൽ സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും...

15 JANUARY 2019 01:05 PM IST
മലയാളി വാര്‍ത്ത

കണ്ടിട്ടും കൊണ്ടിട്ടും സര്‍ക്കാര്‍ പഠിക്കുന്നില്ല. നാടിനെ മുക്കിയ പ്രളയത്തിന്റെ അലയടികള്‍ ഇപ്പോഴും ഇടുക്കിയെ ഭയപ്പെടുത്തുന്നുണ്ട്. പ്രകൃതി ഒന്നുകൂടി പിണങ്ങിയാല്‍ തീരാവുന്നതേയുള്ളൂ ഇടുക്കി ജില്ല. എന്നിട്ടും വീണ്ടും പ്രകൃതിയെ പ്രകോപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും.. യാതൊരു നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന കര്‍ശന വിലക്കിനെ അവഗണിച്ച് കോടികളുടെ കമമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് വൈദ്യൂതി വിപ്ലവത്തിന്റെ കള്ളക്കണക്ക് നിരത്തി നാടുകാണി മലതുരക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി.

ഇവിടുത്തെ പരിസ്ഥിതി ലോല മേഖലയിലാണ് മല തുരുക്കാന്‍ കെ.എസ്.ഇ.ബി വീണ്ടും തയ്യാറെടുക്കുന്നത്. പുതിയ പവര്‍ ഹൗസ് സ്ഥാപിക്കാനെന്ന പേരിലാണ് വന്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നത്. ജില്ലയിലെ മറ്റ് നിര്‍മ്മാര്‍ണപ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കവേയാണ് നാടുകാണി മലയുടെ അടിവാരത്ത് ഇളംദേശം, വെള്ളിയാമറ്റം മേഖല കേന്ദ്രീകരിച്ച് പുതിയ പവര്‍ ഹൗസ് നിര്‍മ്മിക്കാനാണ് കെ.എസ്.ഇ.ബി നടപടികള്‍ തുടങ്ങിയിരിക്കുന്നത്. എന്തു പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കിലും പുതിയ പവര്‍ ഹൗസിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌പോകുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കഴിഞ്ഞദിവസം ഉപഭോക്താക്കളുടെ കോണ്‍€േവിലും മന്ത്രി ഇക്കാര്യം അറിയിച്ചു. ഇതിനുള്ള പണം കണ്ടെത്തുന്നതിനു കൂടിയാണ് സംസ്ഥാനത്ത് വൈദ്യൂതി ചാര്‍ജ്ജ് കൂട്ടി സാധാരണക്കാരായ ഉപഭോക്താക്കളെ പിഴിയാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പണം ഇല്ലെന്നു പറയുന്ന ബോര്‍ഡ് മേനി കാട്ടാന്‍ ംകാടികളാണ് മുഖ്യമരന്തിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കൊടുത്തത്.ഇതിന്റെ ബാധ്യതയും ജനങ്ങള്‍ക്കു മേല്‍ കെട്ടിവെക്കാനാണ് നീക്കം.

മൂലമറ്റം പവര്‍ ഹൗസിന് എതിര്‍വശത്തായി 700 മെഗാവാട്ട് ശേഷിയുള്ള പുതിയ പവര്‍ ഹൗസ് നിര്‍മിക്കാനാണ് ചരവടുവലി സജീവമായിരിക്കുന്നത്. 20000 കോടി രൂപയിലധികം ചിലവ് പ്രതീക്ഷിക്കുന്ന പവര്‍ ഹൗസ് സംബന്ധിച്ച 26 ന് നടക്കുന്ന കെ.എസ്.ഇ.ബി ഫുള്‍ബോര്‍ഡില്‍ തീരുമാനമുണ്ടാകും. ഇടുക്കിയില്‍ അണക്കെട്ട് നിറയുമ്പോഴും വൈദ്യുതി ഉല്‍പാദനത്തിനായും തുറന്നുവിടുന്ന വെള്ളം വീണ്ടും പമ്പ ചെയ്ത് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുക എന്ന ആശയം നേരത്തെ കെ.എസ്.ഇ.ബിയില്‍ ഉണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ദേശീയ എനര്‍ജി മാനേജ്‌മെന്റ കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച രൂപരേഖ കെ.എസ്.ഇ.ബി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രളയത്തില്‍ ഡാം നിറഞ്ഞ് വെള്ളം വലിയതോതില്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് ഈ ചര്‍ച്ച വീണ്ടും സജീവമായത്. മൂലമറ്റം പവര്‍ ഹൗസിന് എതിര്‍വശത്തായി 700 മെഗാവാട്ട് ശേഷിയുള്ള പുതിയ പവര്‍ ഹൗസ് നിര്‍മിക്കുകയെന്ന ആശയമാണ് ചര്‍ച്ചയാകുന്നത്. നാടുകാണി മലയുടെ അടിവാരത്ത് ഇളംദേശം, വെള്ളിയാമറ്റം മേഖല കേന്ദ്രീകരിച്ചാകും പവര്‍ഹൗസ്. പ്രളയാനന്തരം വന്‍തോതില്‍ മലയിടിച്ചില്‍ നേരിടുന്ന ഇടുക്കിയില്‍ മലയിടിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രദേശത്തിന് ഭീഷണിയാകുമോയെന്ന സംശയം ബലപ്പെടുകയാണ്.

മൂലമറ്റത്തെ ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം റിസര്‍വോയറില്‍ ശേഖരിച്ച് സൗരോര്‍ജ്ജം ഉപയോഗിച്ച് വീണ്ടും പമ്പ് ചെയ്ത് ഡാമിലെത്തിക്കും. ഇതായിരിക്കും രണ്ടാമത്തെ പവര്‍ ഹൗസിന് ഊര്‍ജേ്ജാത്പാദനത്തിന് ലഭിക്കുക. ഏകദേശം 22000 കോടി രൂപയാണ് ഉല്‍പാദന ചിലവ് പ്രതീക്ഷിക്കുന്നത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നാട് കടന്നുപോകുമ്പോള്‍ വന്‍ബാധ്യത സൃഷ്ടിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമോയെന്നും കണ്ടറിയേണ്ടതുണ്ട്.

സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതാകും പുതിയ പദ്ധതി. ബോര്‍ഡ് യോഗത്തിന്റെ അംഗീകാരത്തോടെ സര്‍ക്കാരിന്റെ അനുമതിയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ് ഇത്. . ഇതിനായി സാധ്യതാ പഠനത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് ആലോചിക്കുന്നത്. അതിരപ്പള്ളി ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ക്ക് ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ നിലവിലെ പദ്ധതികളുടെ ശേഷി പരമാവധി ഉപയോഗിക്കാനുള്ള നീക്കങ്ങളാണ് ഭാവി സാധ്യതയെന്ന നിലപാട് മുന്നോട്ട്‌വെച്ച് കെ.എസ്.ഇ.ബി നടത്തുന്നത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (37 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (48 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (54 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends