Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മായിയമ്മയും ഒപ്പം വീട്ടുകാരും നാട്ടുകാരും കട്ടകലിപ്പിലായതോടെ കനകദുര്‍ഗയ്ക്ക് വീട്ടില്‍ കയറാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നു; നൂറുകണക്കിന് ഭക്തരെ വെട്ടിച്ച് അയ്യനെ കണ്ട കനകയ്ക്കണോ വീട്ടിൽ കയറാൻ പ്രയാസം കനകദുര്‍ഗയെ പരിഹസിച്ച് സോഷ്യൽ മീഡിയ; തിരുവനന്തപുരത്ത് ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയ ശേഷം എത്തിയത് ശബരിമല ദര്‍ശനവും കഴിഞ്ഞ് ഒരുമാസം കഴിഞ്ഞ് ആര്‍പ്പോ ആര്‍ത്തവത്തിലും പങ്കെടുത്ത ശേഷം.. ഇനി പിണറായിയും കൊടിയേരിയും പോലീസും ചേർന്ന് വീട്ടിൽ കയറ്റട്ടെയെന്ന് നാട്ടുകാർ

15 JANUARY 2019 12:45 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പോലീസ് സംരക്ഷണയില്‍ എത്തിയ കനകദുര്‍ഗയ്ക്ക് വീട്ടില്‍ കയറാനും പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നു. അമ്മായിയമ്മ കട്ടക്കലിപ്പില്‍ തന്നെ കൂടെ വീട്ടുകാരും. നാട്ടുകാരും കനകദുര്‍ഗയ്‌ക്കെതിര്. നാട്ടുകാരായ ചില സി.പി.എം പ്രവര്‍ത്തകര്‍ കനകദുര്‍ഗയെ അനുകൂലിച്ചെത്തിയെങ്കിലും ഭൂരിപക്ഷം വരുന്ന അയല്‍ക്കാരൊക്കെ നിലംതൊടീക്കാന്‍ അനുവദിക്കുന്നില്ല. ശബരിമലയില്‍ കനകദുര്‍ഗയെ എത്തിച്ച പിണറായിയും, കൊടിയേരിയും പോലീസും വീട്ടില്‍ കൂടി കനകദുര്‍ഗയെ കയറ്റട്ടെയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പരിഹാസം നിറയുകയാണ്. കൊടിയേരിയും, പിണറായിയും ആശുപത്രിയിലേക്ക് ഓറഞ്ചുമായി പോകുന്നു എന്നൊക്കെയാണ് കമന്റുകള്‍. എറണാകുളത്തെ ആര്‍പ്പോ ആര്‍ത്തവം പ്രവര്‍ത്തകര്‍ കനകദുര്‍ഗയ്ക്ക് സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. അതിനിടയില്‍ കനകദുര്‍ഗയും കണക്കിന് അമ്മായിയമ്മക്കിട്ടു കൊടുത്തു എന്നാണറിയുന്നത്. ഭര്‍തൃമാതാവും ആശുപത്രിയിലാണ്.

ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു. സിവില്‍ സപ്ലൈസ് താല്‍ക്കാലിക ജീവനക്കാരിയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുടെ(44) വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മയിലൂടെയാണ് ബിന്ദുവുമായി കനകദുര്‍ഗ്ഗ പരിചയപ്പെടുന്നത്. ശബരിമല ദര്‍ശനത്തിന് ആദ്യമായി പോയ ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അടിയുറച്ച വിശ്വാസികളുടെ കുടുംബത്തില്‍നിന്നാണ് ശബരിമലയിലേക്കുള്ള കനകദുര്‍ഗയുടെ യാത്ര. സി.െഎ.ടി.യു. പ്രവര്‍ത്തകയായ കനകദുര്‍ഗയുടെ കുടുംബവും സിപിഎം. അനുഭാവികളാണ്. എന്നാല്‍, ശബരിമല വിഷയത്തില്‍ കനകദുര്‍ഗയുടെ നിലപാടിനോട് യോജിപ്പില്ലെന്നാണ് സഹോദരങ്ങളുടെയും ഭര്‍ത്തൃവീട്ടുകാരുടെയും നിലപാട്. ഈ നിലപാടിലെ വിയോജിപ്പാണ് ഇവരെ ആക്രമിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചതത്. 42കാരിയായ ഇവര്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട് മാവേലിസ്റ്റോര്‍ മാനേജരാണ്. കുട്ടിക്കാലത്ത് ഇടതുസാംസ്‌കാരിക വേദിയായ അരീക്കോട്ടെ വൈ.എം.എ. കലാസാഹിത്യ വേദിയിലും പിന്നീട് പുരോഗമനകലാ സാഹിത്യ സംഘത്തിലും വള്ളുവനാട് സാംസ്‌കാരികവേദിയിലും പ്രവര്‍ത്തിച്ചിരുന്നു.

കുട്ടികളെ സഹോദരിയുടെ വീട്ടിലാക്കി കഴിഞ്ഞ ഡിസംബര്‍ 24നാണ് കനകദുര്‍ഗ ആദ്യം ശബരിമലയിലേക്ക് പോയത്. തിരുവനന്തപുരത്തേക്ക് പോവുന്നുവെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്. പിന്നെ കാണുന്നത് ശബരിമലയിലാണ്. ആദ്യശ്രമം പരാജയപ്പെട്ടശേഷം ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംരക്ഷണയില്‍ കണ്ണൂരിലുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. കനകദുര്‍ഗയെ ശബരിമലയിലെത്തിച്ചതില്‍ പൊലീസിന്റെ ഗൂഢാലോചന സംശയിക്കുന്നതായും ഭരത് ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതില്‍ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവും കനകദുര്‍ഗയും തങ്ങിയത് അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമുള്ള വീട്ടില്‍. ബിന്ദുവിന്റെ സുഹൃത്തായ ജോണ്‍സന്റെ വീട്ടില്‍ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഇരുവരും എത്തിയത്. കാലടിയില്‍ നിന്ന് ഉള്‍വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ മടങ്ങി.

ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജനുവരി രണ്ടിന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (37 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (48 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (54 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends