Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടുകാരുടെയും ഭക്തരുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു മലചവിട്ടിയ ബിന്ദുവിന് ജോലി സ്ഥിരത ഉറപ്പു നൽകി സർക്കാർ വാക്ക് പാലിച്ചു

15 JANUARY 2019 01:05 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ യുവതീ പ്രവേശനം പിണറായി വിജയൻറെ അഭിമാന പ്രശ്‌നമായി മാറിയപ്പോൾ വീട്ടുകാരുടെയും ഭക്തരുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു മലചവിട്ടിയവരാണ് ബിന്ദുവും കനക ദുർഗ്ഗയും. ഇതിന്റെ പ്രത്യുപകാരമെന്നവണ്ണം ബിബ്‌ദുവിനും കനക ദുർഗ്ഗയ്ക്കും കനത്ത പോലീസ് സംരക്ഷണവും ജോലി ഉറപ്പും പിണറായി സർക്കാർ നൽകിയിരുന്നു.
ബിന്ദുവിന്റെ കാര്യത്തിൽ സർക്കാർ ഇത് നടപ്പിലാക്കുകയും ചെയ്തു. അനധികൃതമായി അവധിയില്‍ തുടര്‍ന്ന ബിന്ദുവിന് സർവീസ് ചട്ടങ്ങളൊന്നും വിലങ്ങു തടിയായില്ല . ബിന്ദു ഇന്നലെ കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ജോലിക്കെത്തി. ഇവിടെ അസിസ്റ്റന്റ് പ്രഫസറാണു ബിന്ദു. ബിന്ദു ക്യാംപസിൽ എത്തിയ ശേഷമാണു പൊലീസ് എത്തിയത്. ഏതാനും ദിവസം മുൻപ് അവർ എത്തുമെന്നറിഞ്ഞു കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
ബിന്ദുവിന് ഇവിടെ കാരാർ നിയമനമാണ്. നിലവിലുള്ള നിയമനകളൊക്കെ ബിന്ദുവിന് വേണ്ടി വഴിമാറി. നിയമം അനുസരിച്ചാ ണെങ്കിൽ ന്ത് കാരണം കൊണ്ടാണെങ്കിലും കോളേജ് അദ്ധ്യാപകര്‍ക്ക് 15 ദിവസം തുടര്‍ച്ചയായുള്ള ലീവ് അനുഅനുവദിക്കാറില്ല. .ബിന്ദുവാകട്ടെ ഡിസംബര്‍ 21 നു ശേഷം ലീവിലായിരുന്നു. ലീവിനുള്ള അപേക്ഷയോ എന്ന് തിരിച്ചു ജോലിയിൽ പ്രവേശിക്കുമെന്നോ കോളേജിൽ അറിയിച്ചിരുന്നില്ല. അനുവദിച്ചിട്ടുള്ള കാഷ്വല്‍ ലീവുകളൊക്കെ എടുത്തു കഴിഞ്ഞ ബിന്ദുവിന് വേതനമില്ലാ അവധി വേണമെങ്കിൽ വകുപ്പ് മേധാവി വഴി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്കണം. ഇതൊന്നും ബിന്ദുവിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ സാധാരണ ഗതിയിൽ ബിന്ദുവിന് ജോലി നഷ്ടപ്പെടേണ്ടതാണ്. എന്നാൽ മുഖ്യമന്ത്രിയുടെയും കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെയും ശക്തമായ പിന്തുണയുള്ള ബിന്ദുവിന് മുന്നിൽ യൂണിവേഴ്സിറ്റി ചട്ടങ്ങളും നിയമങ്ങളും വഴിമാറി. ഒരുകാരണവശാലും ബിന്ദുവിനോ ജോലിക്കോ ഒരു പ്രശ്നവും ഉണ്ടാകരുത് എന്നുള്ള കർശന നിർദ്ദേശമാണ് യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുള്ളത്
ബിന്ദുവിന് ഒളിയിടം ഒരുക്കിയതും സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യം ഒരുക്കിയതും കണ്ണൂര്‍ സിപിഎം ജില്ലാ നേതൃത്വമാണെന്നാണ് അറിയുന്നത്
സിപിഐ അനുഭാവിയായിരുന്ന ബിന്ദു പ്രണയിച്ചു വിവാഹം കഴിച്ച ഹരിഹരൻ സി പി എം അനുഭാവിയാണ് .
എന്നാൽ ഈ ആനുകൂല്യങ്ങളൊന്നും ഒപ്പം മലകയറിയ കനകദുർഗ്ഗയ്ക്ക് കിട്ടുമോ എന്ന കാര്യത്തിൽ സംശയമുണ്ട് .കനകദുര്‍ഗയുടെ ജോലിയും നഷ്ടമാകില്ലെന്നു സിപിഎം ഉറപ്പ് നല്‍കിയിട്ടുണ്ട്. പക്ഷെ കനകദുര്‍ഗ ജോലി ചെയ്യുന്ന സിവില്‍ സപ്ലൈസ് വകുപ്പ് ഭരിക്കുന്നത് സിപി ഐ യാണ്. കനകദുര്‍ഗയുടെകാര്യം സിപി ഐ നേതൃത്വത്തെ സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം നടപ്പിലാകുമെന്നതിൽ സംശയമുണ്ട്. . ജോലി നഷ്ടമാകില്ലെന്നു സിപിഎമ്മിനെ ഭക്ഷ്യവകുപ്പ് ഉന്നതര്‍ അറിയിച്ചിട്ടുണ്ട്. മലപ്പുറം സിവില്‍ സപ്ലൈസിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കനകദുര്‍ഗ. ജനുവരി രണ്ടാം തീയതി പുലര്‍ച്ചെയാണ് ശബരിമല ആചാരങ്ങള്‍ ലംഘിച്ച്‌ ഇവര്‍ മല ചവിട്ടുകയും ശബരീശനെ തൊഴുകയും ചെയ്തത്.
ശബരിമല ദർശനത്തിനു ശേഷം ആദ്യമായി പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയ കനകദുർഗ്ഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനകദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്
ഡിസംബര്‍ 24ാം തീയതി ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു. തുടര്‍ന്നാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷണത്തിനായി സര്‍ക്കാര്‍ തീര്‍ത്ത വനിതാ മതിലിന്റെ അതേ ദിവസം രാത്രി സര്‍ക്കാര്‍ തന്നെ ബിന്ദുവിനെയും കനകദുര്‍ഗയെയും സന്നിധാനത്ത് എത്തിച്ചത്
ജനുവരി 2 ന് പുലര്‍ച്ചെ ആയിരുന്നു 39 കാരിയായ കനകദുര്‍ഗ്ഗയും 40 കാരിയായ ബിന്ദു അമ്മിണിയും ശബരിമല ദര്‍ശനം നടത്തിയത്. 2018 സെപ്തംബര്‍ 28 ന്‌റെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ആദ്യമായിരുന്നു സ്ത്രീ പ്രവേശനം നടന്നത്. ഇതിനെതിരെ കേരളമെമ്പാടും സംഘപരിവാര്‍ അനുകൂല സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. അക്രമം ഭയന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും മൂന്ന് ആഴ്ചയോളം ഒളിച്ച് കഴിയുകയായിരുന്നു. ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് ആക്രമണം നേരിടേണ്ടി വന്നത്. അതേസമയം കനകദുര്‍ഗ്ഗ തന്റെ അമ്മയെ തള്ളിയിട്ടു എന്ന പരാതിയുമായി ഭര്‍ത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തിയിട്ടുണ്ട്
കൃഷ്ണനുണ്ണിയുടെ അമ്മയേയും പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബിജെപി അനുകൂല നിലപാടുള്ളവരായിരുന്നു കനകദുര്‍ഗ്ഗയുടെ വീട്ടുകാര്‍. ശബരിമല പ്രവേശനത്തെ വീട്ടുകാർ ആദ്യം മുതലേ എതിര്‍ത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിന് വേണ്ടി തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് കനകദുര്‍ഗ്ഗ ശബരിമലയിലേക്ക് പോയത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (37 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (48 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (54 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends