Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ​ബ​രി​മ​ല​യിൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏർപ്പെട്ടുത്തിയിരുന്ന നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ച്ചു; നടപടി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തുടർന്ന്; അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ഉ​ണ്ടാ​യാൽ ഇ​നി​യും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം

15 JANUARY 2019 01:54 PM IST
മലയാളി വാര്‍ത്ത

ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​രോ​ധ​നാ​ജ്ഞ പി​ന്‍​വ​ലി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ നീ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ അ​വ​സാ​നി​ച്ചു. അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ഉ​ണ്ടാ​യെ​ങ്കി​ല്‍ ഇ​നി​യും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.തു​ലാ​മാ​സ പൂ​ജ​ക​ള്‍​ക്ക് ന​ട​തു​റ​ന്ന​പ്പോ​ള്‍ ഭ​ക്ത​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യ ബി​ജെ​പി സ​മ​ര​മേ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ നി​ല​വി​ല്‍ വ​ന്ന​ത്. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ക്കാ​നെ​ത്തി​യ ഓ​രോ നേ​താ​ക്ക​ള്‍​ക്കു​മെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇതിനിടെ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു . കേസ് പരിഗണിക്കുന്ന ‌ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ കേസ് പരിഗണിക്കാൻ സാധ്യതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അറിയിക്കുകയായിരുന്നു.

ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിൻ പ്രകാരം കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ പരാമർശം. അൻപത് പുനപരിശോധനാ ഹർജികളാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയ്‌ക്ക് മുന്നിലെത്തിയത്. ഹർജികൾ പരിഗണിക്കുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും പൂർണമായും റെക്കാഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കമെന്ന മാത്യു കുഴൽ നാടന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് ചീഫ് ജസ്‌റ്റിസ് കാര്യം വ്യക്തമാക്കിയത്. ഇന്ദു മൽഹോത്ര അവധിയിലായ സ്ഥിതിയ്‌ക്ക് ജനുവരി 22ന് കേസ് പരിഗണിക്കുന്നത് മാറ്റിയേക്കുമെന്ന് ചീഫ് ജസ്‌റ്റിസ് അറിയിക്കുകയായിരുന്നു.

മുൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സെപ്‌തംബർ 28ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കാമെന്ന് വിധി പ്രസ്‌താവിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (36 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (47 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (53 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends