Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2018 ജൂലൈയില്‍ സര്‍വകക്ഷി സംഘത്തെ നയിച്ച് പിണറായി ദല്‍ഹിക്ക് പോയത് കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ട്; അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് ഒരു രഹസ്യ രേഖ നൽകി ; പിണറായിയുടെ നാവടപ്പിച്ച് മോദി കൈമാറിയ രഹസ്യ രേഖ എന്തായിരുന്നു?

15 JANUARY 2019 02:05 PM IST
മലയാളി വാര്‍ത്ത

ഒരു സമയത്ത് പിണറായിയും സി പി എമ്മും മുഖ്യമായി ഉയർത്തിയിരുന്ന മുദ്രാവാഖ്യം കേന്ദ്ര അവഗണനയായിരുന്നു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉയര്‍ത്തിയാണ് 2018 ജൂലൈയില്‍ സര്‍വകക്ഷി സംഘത്തെ നയിച്ച് പിണറായി ദല്‍ഹിക്ക് പോയത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് ഒരു രഹസ്യ രേഖ നൽകി എന്ന് വാർത്തയുണ്ടായിരുന്നു. ആ 'രഹസ്യ രേഖ' കിട്ടിയിട്ട് 179 ദിവസം കഴിഞ്ഞു. ഏകദേശം ആറു മാസം. രേഖയുടെ ഉള്ളടക്കം എന്തായിരുന്നുവെന്ന് ജനങ്ങള്‍ അറിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസും അത് വെളിപ്പെടുത്തുന്നില്ല.

കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമങ്ങള്‍വഴി, കേന്ദ്ര വിരുദ്ധ രാഷ്ട്രീയമെന്ന കമ്യൂണിസ്റ്റ് തന്ത്രം പിണറായിയും കൂട്ടരും പയറ്റി. എന്നാല്‍, കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ആ 'രേഖ' കൈമാറുകയായിരുന്നു. അതോടെ മുഖ്യമന്ത്രി അടങ്ങി. എന്നാല്‍, അതില്‍ എന്തായിരുന്നുവെന്ന് ഇതുവരെ പുറംലോകത്തെ അറിയിച്ചിട്ടില്ല. രേഖ കൈമാറിയ വിവരം യു ഡി എഫും ശരിവെക്കുന്നു.

പ്രതിപക്ഷ നേതാവുമായി പോലും അതിന്റെ ഉള്ളടക്കം പങ്കുവെച്ചിട്ടില്ലെന്നും ആരേയും അറിയിക്കുന്നില്ലെന്നും അന്ന് പറഞ്ഞ വാക്ക് പ്രധാനമന്ത്രി പാലിച്ചു. എന്നാല്‍, രേഖയിലെന്തായിരുന്നുവെന്നോ, അതിന്റെ തുടര്‍ പ്രവര്‍ത്തനമെന്തായിരുന്നുവെന്നോ മുഖ്യമന്ത്രി വെളിപ്പെടുതിയിട്ടില്ല.

ആറു മാസംകഴിഞ്ഞ് പ്രധാനമന്ത്രി കേരളത്തില്‍ വരുമ്പോള്‍, ഇടയ്ക്ക് പ്രളയദുരന്തത്തെ തുടര്‍ന്നാണ് മോദി വന്നത് ആ കുറിപ്പിന്റെ തുടര്‍ച്ചയെന്തെന്ന ചോദ്യം ഉയരുന്നുണ്ട്. സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധന സഹായത്തിലുള്ള പദ്ധതികളുടെ എങ്ങുമെത്താത്ത അവസ്ഥയായിരുന്നു കുറിപ്പിലെ വിവരങ്ങളെന്ന് അന്ന് ചര്‍ച്ചയുണ്ടായിരുന്നു. ആറുമാസത്തിനിടെ, പ്രധാധനമന്ത്രി കൈമാറിയ പട്ടിക എന്തെന്നും പദ്ധതികളെക്കുറിച്ചാണെങ്കില്‍ അവ എവിടെയെത്തിക്കാനായി എന്ന വിവരവും പങ്കിടാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ വരവും വിവാദങ്ങളിൽ കുളിച്ചു തന്നെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (46 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (52 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends