Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് ; ശബരിമല കയറാനെത്തിയ സംഘത്തിലെ മൂന്ന് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി

15 JANUARY 2019 03:08 PM IST
മലയാളി വാര്‍ത്ത

ശബരിമല കയറാനെത്തിയ സംഘത്തിലെ മൂന്ന് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി. ഒന്‍പത് ആണുങ്ങളും ആറ് ട്രാന്‍സ്ജെന്‍ററുകളുമാണ് മലകയറാനെത്തിയത്. ഇവരില്‍ മൂന്ന് ട്രാന്‍സ്ജെന്‍ററുകളാണ് മലകയറാതെ മടങ്ങിയത്. ഇതിലൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇവരുടെ മടക്കം.

അതേസമയം ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു . സര്‍ക്കാരിന് സത്യവാങ്മൂലത്തില്‍ രഹസ്യ അജണ്ടകളില്ലെന്നാണ് പറയുന്നു . ഇക്കാര്യത്തില്‍ പൊലീസിന് അടക്കം ഉള്ളവര്‍ക്ക് തുറന്ന ഒരു സമീപനമാണ് ഉള്ളതെന്നും അതേ സമയം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല പ്രവേശനം എന്നും എന്നാല്‍ ഒരു പ്രമുഖ പാര്‍ട്ടിയും ചില വലതുപക്ഷ ശക്തികളുമാണ് ശബരിമല യുവതി പ്രവേശനത്തെ എതിര്‍ക്കുന്നത് എന്ന് കോടതിയെ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു .

അതേസമയം ശബരിമല ഹർജികൾ 22ന് വാദം കേൾക്കില്ല. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹർജി ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന ‌ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ കേസ് പരിഗണിക്കാൻ സാധ്യതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അറിയിക്കുകയായിരുന്നു.

ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതിൻ പ്രകാരം കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ പരാമർശം. പുതൂക്കിയ തിയതി പിന്നീട് അറിയിക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (27 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (38 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (44 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (57 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends