Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്രമോദി 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മോഹന്‍ലാല്‍ രാജ്യസഭയിലെത്തും; ബിജെപി മുന്നോട്ടു വച്ച ആശയം ആദ്യം നിരാകരിച്ചെങ്കിലും പിന്നീട് ബി ജെ പി സംസ്ഥാന നേതൃത്വവും ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി എന്ന് സൂചന

15 JANUARY 2019 03:52 PM IST
മലയാളി വാര്‍ത്ത

നരേന്ദ്രമോദി 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മോഹന്‍ലാല്‍ രാജ്യസഭയിലെത്തും. ബിജെപി മുന്നോട്ടു വച്ച ആശയം ആദ്യം നിരാകരിച്ചെങ്കിലും പിന്നീട് ബി ജെ പി സംസ്ഥാന നേതൃത്വവും ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി എന്നാണ് സൂചന.

നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്താനാണ് സാധ്യത. യു പി എ ഘടകകക്ഷികള്‍ പല വഴിക്കായതോടെയാണ് മോദിക്ക് തന്നെയാണ് വഴിയൊരുങ്ങുന്നത്.

നരേന്ദ്രമോദിയും മോഹന്‍ലാലും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. അഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് നരേന്ദ്രമോദിയാണ്. തനിക്കൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രം മോദി ടിറററിലുമിട്ടു. അതോടെ മോഹന്‍ലാല്‍ ബിജെപിയുമായി അടുക്കുന്നു എന്ന പ്രചരണം വ്യാപിച്ചു .ഇത് ദോഷമായെന്ന് മനസിലാക്കിയതോടെ മോഹന്‍ലാല്‍ ഇലക്ഷന്‍ വാര്‍ത്ത നിഷേധിച്ചു. ചില ചിത്രങ്ങള്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെയാണ് ഇത്.

മോഹന്‍ലാലിന് ലഫ്റ്റനന്റ് പദവി നല്‍കിയത് യു പി എ സര്‍ക്കാരാണ്. എ. കെ. ആന്റണിയായിരുന്നു അന്ന് പ്രതിരോധമന്ത്രി. മോഹന്‍ലാലും ആന്റണിയുമായി മികച്ച ബന്ധമാണുള്ളത്. ലഫ്റ്റനന്റ് പദവി ലഭിച്ചപ്പോള്‍ ലാല്‍ കോണ്‍ഗ്രസ്സുകാരനാണെന്ന് പ്രചരണം ഉയര്‍ന്നിരുന്നു. മോഹന്‍ ലാലിന് പ്രത്യക്ഷമായ രാഷ്ട്രീയ വിശ്വാസമൊന്നുമില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. മോഹന്‍ലാലിനെ കോണ്‍ഗ്രസും ബി ജെ പിയുമാക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. അതേസമയം എന്‍ എസ് എസുമായി അദ്ദേഹം ബന്ധം പുലര്‍ത്തുന്നുണ്ട്. ജി സുകുമാരന്‍ നായരുമായുള്ള അടുപ്പത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതേസമയം കോളേജ് വിദ്യാഭ്യാസ കാലത്ത് കോണ്‍ഗ്രസുമായാണ് ലാല്‍ അടുപ്പം പുലര്‍ത്തിയിരുന്നത് .

ഇക്കഴിഞ്ഞ വൃശ്ചികം ഒന്നിന് സ്വാമിശരണം എന്ന പോസ്റ്റിട്ടതോടെയാണ് മോഹന്‍ലാലും ബിജെപിയുമായി ബന്ധമുണ്ടെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചത്. ഇത് പൂര്‍ണമായും തെറ്റിദ്ധാരണയാണെന്ന് പറയാന്‍ കഴിയില്ല. ബി ജെ പിയുടെ കേരളത്തിലെ പല പ്രമുഖ നേതാക്കളുമായി മോഹന്‍ ലാലിന് ബന്ധമുണ്ട്. അവര്‍ വഴിയാണ് അദ്ദേഹം നരേന്ദ്രമോദിയെ കണ്ടത്. മോദിയാകട്ടെ ലാലിനെ കണ്ടത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

രാജ്യസഭയിലെ എം പി സ്ഥാനം ബി ജെ പി എന്ന നിലയിലുള്ളതല്ല. കലാകാരന്‍മാര്‍ക്ക് രാജ്യം നല്‍കുന്ന ആദരമായാണ് സ്ഥാനം നല്‍കുന്നത്. എന്നാല്‍ ബി ജെ പിക്ക് താത്പര്യമില്ലാതെ അത് നല്‍കാനാവില്ല. അതേസമയം ഒരു എം.പി സ്ഥാനത്തിന്റെ പേരില്‍ തന്നിലുള്ള പ്രേക്ഷക ശ്രദ്ധ ഇല്ലാതാക്കാന്‍ ലാല്‍ ഒരുക്കമല്ല. എന്നാല്‍ തനിക്ക് ലഭിക്കുന്ന അപൂര്‍വ നേട്ടം വേണ്ടെന്നുവയ്ക്കാന്‍ മോഹന്‍ലാലിന് താത്പര്യമില്ല. സുരേഷ്‌ഗോപിക്ക് എം.പി. സ്ഥാനം നല്‍കിയപ്പോള്‍ തന്നെ ഇതില്‍ അദ്ദേഹത്തിന് നേട്ടം വീണതാണ് .

പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ ലാല്‍ മത്സരിക്കണമെന്നാണ് ബി ജെ പിയുടെ താത്പര്യം. എന്നാല്‍ ലാല്‍ അതിന് തയ്യാറല്ല. എം.പി. സ്ഥാനം നല്‍കിയാല്‍ സ്വീകരിക്കുമെന്ന വ്യക്തമായ സൂചന ആന്റണി പെരുമ്പാവൂര്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ആന്റണിയുമായാണ് ചര്‍ച്ച പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ഇതുവരെ പ്രവേശിച്ചിട്ടില്ല. സമൂഹം ബഹുമാനിക്കുന്നവരെ ബിജെപിയിലെത്തിക്കണമെന്ന ചിന്തയാണ് മോദിക്കും കൂട്ടര്‍ക്കുമുള്ളത്. ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടായാല്‍ മോദി തന്നെ അക്കാര്യം പ്രഖ്യാപിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (26 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (37 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (43 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (56 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends