Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ.ആര്‍.ഇക്കും ഹൈക്കോടതിയുടെ നോട്ടീസ്

15 JANUARY 2019 02:29 PM IST
മലയാളി വാര്‍ത്ത

കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ.ആര്‍.ഇക്കും (ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ്) ഹൈക്കോടതി നോട്ടീസയച്ചു. ഖനനവും പാരിസ്ഥിതിക ിഷയങ്ങളും സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ നിയമസഭാസമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരനും നോട്ടീസ് അയച്ചിട്ടുണ്ട്. കരിമണല്‍ ഖനനത്തെത്തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം. ഹുസൈനാണ് ഹരജി നല്‍കിയത്.
ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഒരാഴ്ചക്ക് ശേഷം കോടതി പരിഗണിക്കും. 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്റെ വിസ്തൃതി ഭയാനകമാംവിധം കുറഞ്ഞതായി ഹരജിയില്‍ പറയുന്നു. 10,000 കുടുംബങ്ങള്‍ താമസിച്ചിരുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ 5000 കുടുംബങ്ങള്‍ മാത്രമാണുള്ളത്. ഐ.ആര്‍.ഇയുടെ ഖനനം നിമിത്തം ദിവസം കഴിയുന്തോറും പഞ്ചായത്ത് കടലെടുത്തു പോവുകയാണ്. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ആലപ്പാടുകാര്‍ക്ക് ഖനനം നിമിത്തം ഇതിനും കഴിയാത്ത സ്ഥിതിയാണ്. പല സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. ആലപ്പാടിനെ കടലെടുത്തു പോകാതെ സംരക്ഷിക്കാന്‍ പല നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഒന്നും നടപ്പാക്കിയിട്ടില്ല. അനുവദനീയമായ പരിധി കഴിയുന്നതോടെ ഖനനം നിര്‍ത്താനും ഒരു കിലോമീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിക്കാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സര്‍ക്കാറിനോട് ഉത്തരവിടുക, ഖനനം നിര്‍ത്തിവെക്കാന്‍ ഐ.ആര്‍.ഇയോട് നിര്‍ദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (26 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (37 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (43 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (56 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends