Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കെതിരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്‌ക്ക് മുന്നില്‍ നാമജപ പ്രതിഷേധം; സംഭവത്തിനിടയില്‍ അമ്മയെ തള്ളിയിട്ടെന്ന ആരോപണവുമായി കനകദുഗയുടെ ഭര്‍ത്താവ് രംഗത്ത്

15 JANUARY 2019 04:21 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്കെതിരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്‌ക്ക് മുന്നില്‍ നാമജപ പ്രതിഷേധം. ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗ ഇന്ന് പുലര്‍ച്ചെയാണ് പെരുന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി കനകദുര്‍ഗ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെവച്ചാണ് കനകദുര്‍ഗയ്ക്കെതിരെ വിശ്വാസികള്‍ നാമജപ പ്രതിഷേധം നടത്തുന്നത്.

അതേസമയം, സംഭവത്തിനിടയില്‍ അമ്മയെ തള്ളിയിട്ടെന്ന ആരോപണവുമായി കനകദുഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തി. കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് കനക ദുര്‍ഗ പറയുന്നത്.

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ജനുവരി രണ്ടിനാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മഫ്‌തിയിലുള്ള പൊലീസിന്റെ അകമ്ബടിയില്‍ കറുത്ത വസ്ത്രം ധരിച്ച്‌, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ചാണ് ഇവര്‍ മലകയറിയത്. പമ്ബയില്‍ നിന്ന് സന്നിധാനത്തെ ആശുപത്രിയിലേയ്‌ക്കുള്ള ആംബുലന്‍സിലാണ് ഇവരെ എത്തിച്ചതെന്നും വിവരമുണ്ട്. നിലയ്‌ക്കലില്‍ നിന്ന് മടങ്ങിയ വഴിയിലും ഇവര്‍ക്ക് സുരക്ഷ നല്‍കി. ശബരിമലയിലേക്കുള്ള യാത്രയില്‍ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകള്‍ സന്നിധാനത്ത് നടത്തിയിരുന്നു.

തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞാണ് കനകദുര്‍ഗ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം നവംബര്‍ 24ന് കനകദുര്‍ഗ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും തിരിച്ചിറങ്ങേണ്ടി വന്നു. പിന്നീട് ജനുവരി 2ന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയതോടെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതേത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടായി. ശബരിമല ദര്‍ശനം നടത്തിയതില്‍ കനകദുര്‍ഗയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (27 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (38 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (44 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (57 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends