Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചോദിച്ചത് 6 കോടി... നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ വഴിത്തിരിവ്; ഫോണ്‍ സംഭാഷണം പുറത്ത്

20 JANUARY 2019 02:50 PM IST
മലയാളി വാര്‍ത്ത

സിനിമ നിര്‍മാതാവ് വൈശാഖ് രാജനെതിരായ പീഡന പരാതിയില്‍ വഴിത്തിരിവ്. കൊച്ചിയില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രമുഖ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിയാണ് മാറി മറിഞ്ഞത്. നടി പരാതി നല്‍കിയത് ബ്ലാക്ക് മെയിലിംഗ് സംഘത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് പുതിയ അറിവ്. ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. കേസ് ഒഴിവാക്കാന്‍ ആറ് കോടി രൂപ നല്‍കണമെന്ന് നടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. കേസില്‍ പ്രതിയായ നിര്‍മാതാവിന് കോടതി ജാമ്യം നല്‍കിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി കാട്ടി നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും വിവരമുണ്ട്.

യുവനടിയുടെ പരാതി ലഭിച്ചിരുന്നെങ്കിലും ആഴ്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം പൊലീസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നാണ് കൊച്ചി നോര്‍ത്ത് സി.ഐ കെ.ജെ പീറ്റര്‍ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

2017ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് വിവരം. യുവനടി പരാതിയുമായി തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നും അഭനേതാക്കളുടെ സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി) ഇതുമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

നടിയുടെ പീഡന പരാതിയിലാണ് ഇപ്പോള്‍ ട്വിസ്റ്റ് ഉണ്ടായത്. പരാതി വ്യാജമാണെന്നും പണത്തിനായുള്ള ബ്ലാക്ക്‌മെയില്‍ ആണ് ഇതെന്ന് സംശയിക്കത്തക്ക തെളിവുകള്‍ പുറത്തെത്തി. പോലീസില്‍ പരാതി നല്‍കിയ ശേഷം വൈശാഖ് രാജനെ നടി ഫോണില്‍ വിളിച്ച് പണം ആവശ്യപ്പടുന്നതതിന്റെ ശബ്ദരേഖ പുറത്തെത്തിയിട്ടുണ്ട്. പരാതി പിന്‍വലിക്കാനായി ആറ് കോടിയാണ് നടി ആവശ്യപ്പെട്ടത്.

അടുത്ത സിനിമയില്‍ മികച്ച വേഷം തരാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫല്‍റ്റില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നായിരുന്നു നടി പരാതി നല്‍കിയത്. 2015ല്‍ പുറത്തെത്തിയ ചങ്ക്‌സ് എന്ന ചിത്രത്തില്‍ ഏതാനും സീനുകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. നടിയുടെ പരാതിയില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പരാതിക്ക് മുമ്പും ശേഷവും ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തെത്തിയത്.

സംഭാഷണം ഇങ്ങനെ

നിര്‍മാതാവ്: കാശല്ലേ വേണ്ടത്, അല്പം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ
നിനക്ക് പണമല്ലേ ആവശ്യം എന്നു ചോദിക്കുമ്പോള്‍ ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ..... എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് നടി.
പണത്തിന്റെ കാര്യത്തില്‍ ഇരുവരും തമ്മില്‍ നേരത്തെ ചര്‍ച്ച ആരംഭിച്ചിരുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ ആറുകോടിയാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. എന്നാല്‍ പണം എന്നോ രൂപ എന്നോ പറയാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചാണ് സംസാരം. എന്നിട്ടും വിലപേശലിനൊടുവില്‍ പലപ്പോഴും ആ ജാഗ്രത കൈവിട്ടുപോകുന്നുണ്ട്.

തുക സമയത്ത് നല്‍കാതെ വൈകിച്ചാല്‍ 'ദിലീപിനെ പോലെ ചേട്ടന്‍ നാറാനാണോ' എന്ന് നടിയുടെ ഭീഷണി.

ഇതടക്കമുള്ള സംഭാഷണങ്ങളും പരാതിക്കാരിയും നിര്‍മാതാവുമായുള്ള വാട്‌സ്ആപ്പ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജഡ്ജി കൗസര്‍ ഇടപ്പകത്ത് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇങ്ങനെ. 2017 ജൂലൈയില്‍ നടന്നതായി പരാതിയില്‍ പറയുന്ന പീഡനം പോലീസില്‍ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം. ഇക്കാലത്തിനിടയില്‍ ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നതായി വാട്‌സ്ആപ് മെസേജുകളില്‍ നിന്ന് വ്യക്തമാണ്. പലപ്പോഴും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നത്.

പീഡനം നടന്നു എന്ന് പറയുന്ന 2017 ഏപ്രില്‍ അവസാന ആഴ്ചയില്‍ നിര്‍മാതാവ് ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ല. ഇതിന്റെ വിമാനടിക്കറ്റ് കൂടി കോടതിയില്‍ പ്രതിഭാഗം ഹാജരാക്കി. ഇതോടെ വൈശാഖ് രാജന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends