Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്; ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി

20 JANUARY 2019 08:35 PM IST
മലയാളി വാര്‍ത്ത

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അയ്യപ്പ ഭക്തസംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു . ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗർഭാഗ്യകരമാണെന്നും അമൃതാനന്ദമയി അയ്യപ്പഭക്ത സംഗമം പരിപാടിയിൽ പറഞ്ഞു.

അമൃതാനന്ദമയിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം 

ശബരിമലയില്‍ ഈ അടുത്ത കാലത്ത് ഉണ്ടായത് ഏറ്റവും ദൗര്‍ഭാഗ്യകരമെന്ന് അയ്യപ്പഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് അമൃതാനന്ദമയി. ക്ഷേത്ര ആചാരങ്ങളെ കുറിച്ച്‌ വ്യക്തമായ അറിവ് ഇല്ലാത്തത് ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഓരോ ക്ഷേത്രത്തിന്റെയും പ്രതിഷ്ട സങ്കല്‍പ്പങ്ങള്‍ ഉണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തില് ദൈവത്തിന് എല്ലാവരും സമന്മാരാണ്. അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമൊന്നും ഇല്ല എന്നും അമൃതാനന്ദമയി പറഞ്ഞു. കടലിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. നദിയിലെ വള്ളെവും ടാങ്കിലെ വെള്ളവും ഒന്ന് തന്നെയായിരിക്കാം. പക്ഷേ നദിയില്‍ കുളിക്കുന്നത് പോലെ സോപ്പ് തേച്ച്‌ കുളിക്കാന്‍ അതേ വെള്ളത്തില്‍ നിര്‍മ്മിച്ച പൂളില്‍ കുളിക്കുമ്ബോള്‍ പറ്റി എന്ന് വരില്ല. അത്‌പോലെ തന്നെയാണ് ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍

സ്‌കൂളില്‍ കൊച്ചു കുട്ടികള്‍ക്ക് അധ്യായപകര്‍ എങ്ങനെയാണോ അത്‌പോലെയാണ് ശബരിമലയില്‍ തന്ത്രി. വിശ്വാസമില്ലാത്തവര്‍ അവിടെ അനുഷ്ടടിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ വിശ്വാസിക്ക് അംഗീകരിക്കാന്‍ പറ്റുന്നത് ആയിരിക്കുന്നില്ല. വിശ്വാസികളെ ആശ്രയിച്ചാണ് ക്ഷേത്രം. ശബരിമല അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ്. അദ്ദേഹം സമാധിയാകുന്നതിന് മുന്‍പുള്ള ആഗ്രഹപ്രകാരമാണ് ഭക്തരുടെ വിശ്വാസം. കാലാന്തരത്തില്‍ ആചാരങ്ങള്‍ക്ക് മാറ്റം വരാം പക്ഷേ ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യരുത്. കുളിപ്പിച്ച്‌ കുളിപ്പിച്ച്‌ കുട്ടിയെ ഇല്ലാതാക്കരുത്.

ഓരോ ക്ഷേത്രത്തിനും ആചാരമുണ്ട്. എല്ലായിപ്പോഴും അവിടെ പോകുമ്ബോള്‍ അത് ഏത് ക്ഷേത്രമായാലും അവിടുത്തെ ആചാരങ്ങള്‍ പാലിക്കണം. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അവ നാം സംരക്ഷിക്കണം. അത് ആവശ്യയമായ ഒന്നാണ്. ഇല്ലെങ്കില്‍ അത് നൂല് പൊട്ടിയ പട്ടം പോലെ ആകും. അമൃതാനന്ദമയി പറഞ്ഞു

കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അയ്യപ്പഭക്ത സംഗമത്തിലും അതിനുമുന്നോടിയായുള്ള നാമജപ യാത്രയിലും പങ്കെടുത്തത്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള വിവിധ മഠങ്ങളിലെ സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (16 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (32 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends