Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ടി പി സെന്‍കുമാര്‍ നിറഞ്ഞു നിന്നപ്പോള്‍ ഭക്തര്‍ക്ക് ആവേശം ഇരട്ടിയായി... സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിട്ട പൊളിഞ്ഞ മതിലല്ല, തെളിഞ്ഞ ജ്യോതിയായിട്ടാണ് അയ്യപ്പസംഗമത്തില്‍ സനാതന ധര്‍മം സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിയതെന്ന് മുന്‍ ഡിജിപിയും ശബരിമല കര്‍മസമിതി അഖിലേന്ത്യ ഉപാധ്യക്ഷനുമായ ടി.പി. സെന്‍കുമാറിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടി

21 JANUARY 2019 09:24 AM IST
മലയാളി വാര്‍ത്ത

ടി പി സെന്‍കുമാര്‍ നിറഞ്ഞു നിന്നപ്പോള്‍ ഭക്തര്‍ക്ക് ആവേശം ഇരട്ടി. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും കോടികള്‍ ചെലവിട്ട പൊളിഞ്ഞ മതിലല്ല, തെളിഞ്ഞ ജ്യോതിയായിട്ടാണ് അയ്യപ്പസംഗമത്തില്‍ സനാതന ധര്‍മം സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തിയതെന്ന് മുന്‍ ഡിജിപിയും ശബരിമല കര്‍മസമിതി അഖിലേന്ത്യ ഉപാധ്യക്ഷനുമായ ടി.പി. സെന്‍കുമാറിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടി. സംഗമത്തിന്റെ സ്വാഗത പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിയെപ്പോലും ശരിയായ വിധത്തില്‍ മാനിക്കാത്ത ചില ഐപിഎസ് ഉദ്യോഗസ്ഥരും കേരള സര്‍ക്കാരും നടത്തിയ ഹീന പ്രവൃത്തിയാണ് ഇത്തരത്തില്‍ ഹിന്ദുമഹാസംഗമത്തിന് വേദിയൊരുക്കിയത്. കേരളത്തില്‍ നിന്നുള്ളവരോ ശബരിമല വിശ്വാസത്തെ അറിയുന്നവരോ അല്ല കേസില്‍ കക്ഷി ചേര്‍ന്നത്.

ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പ ഭക്ത സംഗമത്തില്‍ ഭരണഘടന തിരുത്തണമെന്ന പരോക്ഷ ആവശ്യവുമുയര്‍ത്തി ടി.പി സെന്‍കുമാര്‍. ന്യുനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഭൂരിപക്ഷത്തിനും ഉണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്താല്‍ ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ന്യൂനപക്ഷ ജനസംഖ്യ ഒന്‍പത് ശതമാനത്തില്‍ നിന്ന് 21 ശതമാനമായി കുറഞ്ഞുവെന്ന പരിഹാസവും സെന്‍കുമാര്‍ നടത്തി.

ശബരിമല തീര്‍ഥാടന കേന്ദ്രമാണ്, ടൂറിസ്റ്റ് കേന്ദ്രമല്ല. അവിശ്വാസികളായ ഏതാനും യുവതീരൂപങ്ങളെയാണ് അയ്യപ്പന്റെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി നല്‍കിയ രേഖകള്‍ യാഥാര്‍ഥ്യമല്ല.

സര്‍ക്കാരിന് 51 എന്ന നമ്പരിനോട് പ്രത്യേകം താല്‍പ്പര്യമുള്ളതിനാലാണ് ആ നമ്പര്‍ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. പല അമ്പലങ്ങളിലും വ്യത്യസ്തങ്ങളായ ആചാരങ്ങളാണ്. ശബരിമല ഒരു നിമിത്തവും തുടക്കവുമാണ്. സര്‍ക്കാറിന്റെ അടുത്ത കണ്ണ് പത്മനാഭസ്വാമിയുടെ സ്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മ്മം സംരക്ഷിക്കാനുള്ള അവസാന അവസരമായി എന്ന അറിവിന്റെ അവതാരമാണ് ശബരിമല പ്രശ്‌നം. ധര്‍മ്മ പുനസ്ഥാപനം നടത്തേണ്ട സമയം അതിക്രമിച്ചു. നിസംഗരായിരുന്നാല്‍ ബോംബുകളും ആയുധങ്ങളും നമ്മെ ഇല്ലാതാക്കും. ഉയര്‍ന്ന തലത്തില്‍ ഇരുന്ന ബ്രാഹ്മണനെ ദളിതരേക്കാള്‍ താഴ്ന്ന സാമ്പത്തിക നിലയില്‍ എത്തിക്കുന്ന സോഷ്യലിസമാണ് കേരളത്തില്‍ ജനാധിപത്യ സര്‍ക്കാരുകള്‍ വന്നിട്ട് നടപ്പിലാക്കിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ തകര്‍ന്നുവീണുവെന്നും സെന്‍കുമാര്‍ പറഞ്ഞു. വനിതാ മതിലാണോ അയ്യപ്പജ്യോതിയാണോ വലുതെന്ന് വിശ്വാസികള്‍ 2019ല്‍ തെളിയിക്കണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends