Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുടെ പരസ്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലേക്ക് വന്നതോടെ കളം മാറി, ഒപ്പം നൂറു കണക്കിന് സ്വാമിമാരും... വിശ്വാസസംരക്ഷണ പ്രക്ഷോഭം ഇനി പുതിയ തലങ്ങളിലേക്ക്...

21 JANUARY 2019 09:13 AM IST
മലയാളി വാര്‍ത്ത

മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുടെ പരസ്യ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലേക്ക് വന്നതോടെ കളം മാറി. ഒപ്പം നൂറു കണക്കിന് സ്വാമിമാരും. വിശ്വാസസംരക്ഷണ പ്രക്ഷോഭം ഇനി പുതിയ തലങ്ങളിലേക്ക്. സംഘപരിവാര്‍ അജണ്ടയെന്ന ആക്ഷേപം മാറ്റിയെടുക്കാന്‍ ഭക്തസംഗമത്തിലൂടെ തെളിയിക്കാന്‍ കഴിഞ്ഞു. കൂടെ കുറെ സമരവും ഗ്രുപ്പ്പ് പൊരുമൊക്കെയായി കുളമാക്കിയ ബി ജെ പി നേതാക്കളെയും, ഭക്ത സംഗമത്തില്‍ നിന്നൊതുക്കി സംഘപരിവാര്‍.

ശബരിമലസമരത്തിനു പുതിയ രൂപവും ഭാവവും നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ അയ്യപ്പഭക്തസംഗമത്തില്‍നിന്നു ബി.ജെ.പിയെ സംഘപരിവാര്‍ പുറത്താക്കി.

ആര്‍.എസ്.എസ്. പിന്തുണയുള്ള ശബരിമല കര്‍മ്മസമിതി നേതൃത്വം നല്‍കിയ അയ്യപ്പഭക്തസംഗമത്തിന്റെ വേദിയിലേക്കു ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെ ആരെയും ക്ഷണിച്ചില്ല. ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒ.രാജഗോപാല്‍ എം.എല്‍.എ. മാത്രമായിരുന്നു ബി.ജെ.പിയില്‍നിന്നുണ്ടായിരുന്ന പ്രമുഖ നേതാവ്. കോണ്‍ഗ്രസില്‍നിന്ന് അടുത്തിടെയെത്തിയ ജി. രാമന്‍നായരും വേദിയിലുണ്ടായിരുന്നെങ്കിലും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന പരിഗണന ലഭിച്ചില്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്കു സദസിലായിരുന്നു സ്ഥാനം. ശബരിമല സമരത്തെ ഗ്രൂപ്പിസംകൊണ്ട് ഇല്ലാതാക്കാന്‍ ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ ശ്രമിച്ചെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. ഗ്രൂപ്പ് പോരില്‍ തകര്‍ന്നു സെക്രട്ടേറിയറ്റ് സമരമൊക്കെ പരിഹാസ്യമായത് സംഘപരിവാറിനെ ഏറെ ചൊടിപ്പിച്ചിരുന്നു.

സെക്രട്ടേറിയറ്റിനു മുന്നില്‍ എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങി, 49 ദിവസമായി നടത്തിവന്ന ശബരിമലസമരത്തില്‍നിന്നു വി. മുരളീധരന്‍ എം.പി, കെ. സുരേന്ദ്രന്‍ തുടങ്ങിയവരടങ്ങിയ പ്രബല വിഭാഗം അകല്‍ച്ച പാലിച്ചിരുന്നു. ഇക്കാര്യം ആര്‍.എസ്.എസ്. നേതൃത്വം ബി.ജെ.പി. ദേശീയനേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല, എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ഇന്നലെ നിരാഹാരസമരം അവസാനിപ്പിച്ചുകൊണ്ടു നടത്തിയ സമ്മേളനത്തില്‍നിന്ന് ഈ നേതാക്കള്‍ വിട്ടുനിന്നത്. വി മുരളീധരനും, കെ സുരേന്ദ്രനും കാര്യമായ പിന്തുണ നല്‍കുകയോ നേതൃത്വം നല്‍കുകയോ ചെയ്തില്ല. പാര്‍ട്ടിയോട് പോലും ആലോചിക്കാതെ മുരളീധരന് സുരേന്ദ്രനും നടത്തുന്ന നീക്കങ്ങളോടെ ശ്രീധരന്‍ പിള്ളയ്ക്ക് കടുത്ത അമര്‍ഷമാണ്. ഇതിന്റെ പ്രതിഫലനമായിരുന്നു സുരേന്ദ്രനെ അകത്താക്കിയപ്പോഴുള്ള പാര്‍ട്ടിയുടെ നിസ്സംഗത.

ശബരിമല വിഷയത്തില്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ പല പരാമര്‍ശങ്ങളും സമരത്തിന് ഉള്‍പ്പെടെ തിരിച്ചടിയുമായിരുന്നു. കെ. സുരേന്ദ്രന്‍ ജയിലിലായപ്പോള്‍ ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആക്ഷേപമുയരുകയും ചെയ്തു. സുരേന്ദ്രനു പകരം സന്നിധാനത്തെത്തി പ്രക്ഷോഭം ഏറ്റെടുക്കാന്‍ ആരും തയാറാകാതിരുന്നത് ആര്‍.എസ്.എസിനെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍.എസ്.എസ്. നേതാവ് വല്‍സന്‍ തില്ലേങ്കരിയെ സംഘപരിവാര്‍ സന്നിധാനത്തേക്കയച്ചത്. അതോടെ ബി.ജെ.പിയുമായി ആര്‍.എസ്.എസ്. ഏറെ അകുന്നു. അതുകൊണ്ടുതന്നെ, അയ്യപ്പഭക്തസംഗമത്തിന്റെ ആലോചനാ ഘട്ടങ്ങളിലൊന്നും ബി.ജെ.പിയെ അടുപ്പിച്ചില്ല. ഇന്നലെ തലസ്ഥാനം കണ്ട വലിയ പരിപാടിയില്‍ ബി.ജെ.പി. നേതാക്കളെ ആരെയും അടുപ്പിക്കാതെ സംഘപരിവാര്‍ നയം വ്യക്തമാക്കുകയും ചെയ്തു. ശബരിമല സമരത്തില്‍ ബി ജെ പി തളര്‍ന്നത് ഗ്രൂപ്പ് പോരില്‍ തന്നെ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends