Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സൗജന്യ വൈഫൈ സംവിധാനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. നിങ്ങളുടെ സ്മാര്‍ട് ഫോണിലെ വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്താനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു

21 JANUARY 2019 06:19 PM IST
മലയാളി വാര്‍ത്ത

സൗജന്യ വൈഫൈ സംവിധാനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. നിങ്ങളുടെ സ്മാര്‍ട് ഫോണിലെ വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ ചോര്‍ത്താനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വൈഫൈ നല്‍കുന്നവര്‍ക്ക് ഉപയോക്താക്കളുടെ ഫോണിലേക്കും ലാപ്പ്‌ടോപ്പിലേക്കും മറ്റും നുഴഞ്ഞുകയറാകുമെന്നും പൊലീസ് പറയുന്നു. ഫോണിലെയോ കംപ്യൂട്ടറിലേയോ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ വൈഫൈ സൗജന്യമായി നല്‍കാറുണ്ട്. റെയില്‍വേസ്റ്റേഷന്‍, ആശുപത്രി, ഹോട്ടലുകള്‍ തുടങ്ങിയ നിരവധി പൊതുയിടങ്ങളില്‍ വൈഫൈ ഫ്രീയായി നല്‍കുന്നുണ്ട്. അവിടങ്ങളിലും ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞുകയറാനാകും.

ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ്, ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ഇമെയില്‍ പാസ്‌വേഡ് അങ്ങനെ നിരവധി സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്താനുള്ള സാധ്യത കൂടുതലാണ്. ഫോണിലും ലാപ്‌ടോപ്പിലും മറ്റ് ഇലക്ട്രോണിക്‌സ് ഗാഡ്‌ജെറ്റുകളിലുമുള്ള വിവരങ്ങള്‍ ചോരുന്നത് ഉപഭോക്താക്കളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ഫോണിലും മറ്റുമുള്ള നിങ്ങളുടെ കോണ്‍ടാക്ട് നമ്പരുകള്‍, നിങ്ങള്‍ ആരെയൊക്കെ വിളിക്കുന്നു, ആരോടൊക്കെ ചാറ്റ് ചെയ്യുന്നു, വീഡിയോ കോള്‍ വിളിക്കുന്നു തുടങ്ങിയ വിവരങ്ങളെല്ലാം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താനാവും. അത് പോലെ നിങ്ങളുടെ മെയിലിലേലയും ഫെയിസ്ബുക്കിലേയും മറ്റും പാസ്‌വേഡുകള്‍ ചോര്‍ത്തിയെടുത്ത ശേഷം അത് ദുരുപയോഗം ചെയ്യാനുമാവും.

പേഴ്‌സണല്‍ ഡാറ്റാ, കമ്പ്യൂട്ടറിലും ഫോണിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ എന്നിവയും ഹാക്കര്‍മാര്‍ അതിവിദഗ്ധമായി മോഷ്ടിച്ചേക്കാം. സൗജന്യ വൈഫൈ നല്‍കുന്നവര്‍ക്ക് അവരുടെ നെറ്റ്‌വര്‍ക്കിംഗ് സംവിധാനം ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് എളുപ്പത്തില്‍ നുഴഞ്ഞുകയറാന്‍ സാധിക്കും. സൗജന്യ വൈഫൈയില്‍ കണക്ട് ചെയ്തിരിക്കുമ്പോള്‍ ഉപഭോക്താവിന്റെ ഉപകരണത്തിലെ പ്രധാന ഇമെയിലുകള്‍, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയും ചോര്‍ത്താന്‍ കഴിയും

വൈഫൈയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണ്‍ നമ്പരുകള്‍ നല്‍കണം. ഈ നമ്പരുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് നല്‍കി ഉത്പ്പന്നങ്ങളുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. അതിലൂടെ അവര്‍ക്ക് വരുമാനം ഉണ്ടാക്കും. ഇത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാകില്ലെങ്കിലും ഓരോരുത്തരെയും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ വരാനും വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനും കഴിയുമെന്ന് സൈബര്‍ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം തടയിടാന്‍ ഉണ്ടാക്കിയ സോഫ്റ്റ്‌വെയറുകള്‍ പ്രമുഖ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends