Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബാലഭാസ്‌കര്‍ അപകടത്തില്‍ പെട്ടപ്പോള്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസിന് വ്യക്തമായതോടെ സംശയനിഴലിലാകുന്നത് ബാലഭാസ്‌കറിന്റെ ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക്ടറും കുടുംബവും

22 JANUARY 2019 08:57 AM IST
മലയാളി വാര്‍ത്ത

ബാലഭാസ്‌കര്‍ അപകടത്തില്‍ പെട്ടപ്പോള്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍  അര്‍ജുന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസിന് വ്യക്തമായതോടെ സംശയനിഴലിലാകുന്നത് ബാലഭാസ്‌കറിന്റെ ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക്ടറും കുടുംബവും . എന്നാല്‍ അന്വേഷണം അര്‍ജൂനില്‍ മാത്രം കേന്ദ്രീകരിക്കാന്‍ ഒരു ഉന്നത സി പി എം നേതാവിന്റെ ബന്ധുക്കള്‍ പോലീസില്‍ ഇടപെടല്‍ നടത്തുന്നതായി സംശയമുണ്ടെന്ന് ബാലഭാസ്‌കറിന്റെ കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ബാലഭാസ്‌കറിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്തിയെങ്കിലും തെളിയിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത് അത്തരം കാര്യങ്ങള്‍ തെളിയിക്കുന്നത് പോലീസിനെ സംബന്ധിച്ചടത്തോളം ബുദ്ധിമുട്ടായിരിക്കും. കാരണം ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ചില സി പി എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പോലീസിനറിയാം. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന് െ്രെഡവര്‍ അര്‍ജൂന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബോധം തിരികെ കിട്ടിയ ലക്ഷ്മി വാഹനം ഓടിച്ചിരുന്നത് അര്‍ജൂനാണെന്ന് പറഞ്ഞതോടെയാണ് ചിത്രം മാറിയത്.

തിരുവനന്തപുരത്ത് കഞ്ഞിയും അപ്പവും വില്‍ക്കുന്ന കടകള്‍ തുടങ്ങാന്‍ മുടക്കിയ രണ്ട് കോടി ഉള്‍പ്പെടെ നിരവധി പേരുടെ കൈയില്‍ ബാലഭാസ്‌കറിന്റെ പണമുണ്ട്. തന്റെ മാനേജറുടെയും ഡോക്ടറുടെയും നിര്‍ബന്ധത്തിന് വഴങ്ങി ചില സുഹൃത്തുക്കള്‍ക്കാണ് തുക നല്‍കിയതെന്ന് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഇതും പാലക്കാട്ടെ ആശുപത്രിയില്‍ മുടക്കിയ പണവുമാണ് ബാലുവിന്റെയും മകളുടെയും ജീവന്‍ അപഹരിച്ചതെന്ന് അഛന്‍ കരുതുന്നു.

പണം അപഹരിക്കുന്നതിനായി സംവിധായകന്‍ ബാലഭാസ്‌കറിനെ വാഹനാപകടമുണ്ടാക്കി കൊന്നതാണെന്നാണ് അഛനും കുടുംബത്തിനും സംശയം. ബാഭാസ്‌കറിന്റെ ഭാര്യയെ അപകടമുണ്ടാക്കിയവര്‍ അവരുടെ വരുതിയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുന്നതായും പിതാവ് ആരോപിക്കുന്നു. ബാലുവിന്റെ വീട്ടില്‍ സി സി റ്റി. വി. സ്ഥാപിക്കുകയും അതിന്റെ വിഷ്വലുകള്‍ ബാലുവിന്റെ സ്റ്റാഫിലുള്ള ഒരാളുടെ ഫോണിലെത്തുകയും ചെയ്യുന്നു. ബാലുവിന്റെ ഭാര്യയെ കാണാന്‍ ആരൊക്കെ വരുന്നു എന്നറിയാന്‍ വേണ്ടിയാണത്രേ ഇത്.

അഛന്‍ പരാതി നല്‍കിയ വിവരം അറിഞ്ഞയുടനെ ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അഛനെതിരെ രംഗത്തെത്തി. അഛന് ഭ്രാന്താണെന്നാണ് അവള്‍ പറഞ്ഞത്. എന്നാല്‍ സത്യസന്ധമായി അന്വേഷിച്ചാല്‍ വാഹനം ഇടിച്ചതല്ല ഇടിപ്പിച്ചതാണെന്ന് മനസിലാവുമെന്ന് പിതാവ് പറയുന്നു.

വാഹനം ഓടിച്ച അര്‍ജൂന്‍ പാലക്കാട്ടെ ഡോക്ടറുടെ ഭാര്യയുടെ ചേട്ടന്റെ മകനാണ്. അപകടത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ബാലഭാസ്‌കറിന്റെ െ്രെഡവറായത്.

പാലക്കാട്ടെ ഡോക്ടറുടെ ആശുപത്രിയില്‍ ബാലഭാസ്‌കര്‍ കോടികള്‍ മുടക്കിയിട്ടുണ്ട്. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ചികിത്സ നല്‍കുന്ന പാലക്കാട്ടെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് ഇത്. എത്രരൂപ മുടക്കിയിട്ടുണ്ടെന്ന് ബാലഭാസ്‌കറിന് മാത്രമേ അറിയാവൂ . ഡോക്ടറുടെ ഭാര്യയെ അപകടത്തിന്റെ പിറ്റേന്ന് ബാലുവിന്റെ വീട്ടുകാര്‍ വിരട്ടിവിട്ടതാണ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചെത്തി. സാമ്പത്തിക രഹസ്യം പുറത്തറിയാതിരിക്കാന്‍ വേണ്ടിയാണത്രേ ഇതെന്ന് ബന്ധുക്കള്‍ പറയുന്നു . മുടക്കിയ പണത്തിന്റെ കണക്ക് ബാലുവിന്റെ ഭാര്യക്ക് പോലും കൃത്യമായി അറിയില്ലെന്നാണ് വിവരം.
വിവിധ ഇനം കഞ്ഞികള്‍ വില്‍ക്കുന്ന കട തുടങ്ങാന്‍ 75 ലക്ഷമാണ് മുടക്കിയത്. വിവിധ ഇനം അപ്പങ്ങള്‍ വില്‍ക്കുന്ന കട തുടങ്ങാന്‍ 50 ലക്ഷം മുടക്കിയത്രേ.

സി പി എം ഉന്നതന്റെ ബന്ധുക്കള്‍ക്ക് ബാലഭാസ്‌കറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. എ. ടി. എം കവര്‍ച്ച കേസിലെ പ്രതികളെ സഹായിച്ചതിനാണ് അര്‍ജുന്റെ പേരില്‍ ചെറുതുരുത്തി, ഒറപ്പാലം സ്‌റ്റേഷനുകളില്‍ കേസുകളുള്ളത്.  

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends