Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റിന് വേണ്ടി കടിപിടി ശക്തമായിരിക്കുന്നതിനിടയില്‍ മരണപ്പെട്ട എം.പി, എം.ഐ ഷാനവാസിന്റെ മകള്‍ ആമിനയും മത്സരിച്ചേക്കും

22 JANUARY 2019 09:41 AM IST
മലയാളി വാര്‍ത്ത

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് സീറ്റിന് വേണ്ടി കടിപിടി ശക്തമായിരിക്കുന്നതിനിടയില്‍ മരണപ്പെട്ട എം.പി, എം.ഐ ഷാനവാസിന്റെ മകള്‍ ആമിനയും രംഗത്തിറങ്ങും. സീറ്റ് മോഹികള്‍ നിരവധി കറങ്ങിനടക്കുന്നുണ്ടെങ്കിലും അവസാനം നറുക്ക് വീഴുക ആമിനയ്ക്കായിരിക്കുമെന്നും കോണ്‍ഗ്രസിനുള്ളില്‍ സംസാരം ആരംഭിച്ചിട്ടുണ്ട്. വയനാട് സീറ്റ് കിട്ടിയാല്‍ ലോക്‌സഭാ എം.പിയായികഴിഞ്ഞുവെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസിലെ സീറ്റ് മോഹികളെല്ലാം. ഇവരെ വെട്ടിക്കൊണ്ട് ഷാനവാസിന്റെ മകള്‍ തന്നെയായിരിക്കും അവിടെ മത്സരിക്കുകയെന്നാണ് സൂചന. എന്നാല്‍ സീറ്റിന് അവകാശവാദവുമായി മുസ്ലീംലീഗ് രംഗത്തുവരുമെന്നാണ് ലഭിക്കുന്ന വിവരം. ഇടതുമുന്നണിയ്ക്ക് വേണ്ടി സി.പി.ഐയിലെ സത്യന്‍മൊക്കേരിയ്ക്കാണ് സാദ്ധ്യത.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചശേഷം നാടുവിട്ടാലും പുഷ്പംപോലെ ലീഗ് ജയിച്ചുകയറിയിരുന്നതുപോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വയനാട് മണ്ഡലം. യു.ഡി.എഫ് എന്ന പേരില്‍ ആര് അവിടെ മത്സരിച്ചാലും ജയം സുനിശ്ചിതം. അതുകൊണ്ടുതന്നെ ലോക്‌സഭയില്‍ വലതുകാല്‍വച്ച് കയറാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസുകാരൊക്കെ വയനാടിന് പിന്നാലെയുമാണ്. പ്രത്യേകിച്ച് വയനാടിന്റെ എം.പിയായിരുന്ന എം.ഐ. ഷാനവാസ് മരണപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകളെ നിര്‍ത്തുന്നതായിരിക്കും ഉചിതമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനുണ്ട്.
വയനാട് സീറ്റില്‍ കണ്ണുംനട്ട് ഒരു വന്‍പടയാണ് കളിക്കളത്തിന് പുറത്തിരിക്കുന്നത്. ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ് തുടങ്ങി പല മുന്‍നിരനേതാക്കളും സീറ്റിവ് വേണ്ടി വന്‍ പിടിവലിയിലാണ്. എം.ഐ ഷാനവാസ് കഴിഞ്ഞ രണ്ടുതവണയായി വിജയിച്ച സീറ്റാണ് വയനാട്. മുസ്ലീം സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കാണ് അവിടെ കോണ്‍ഗ്രസ് പരിഗണന നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പ്പെട്ട പലരും രംഗത്ത് സജീവമായുണ്ട്. നേരത്തെമുതല്‍ വിജയസീറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയുള്ള ഷാനിമോള്‍ ഉസ്മാന്‍ പണ്ട് ആ കാരണം കൊണ്ടുതന്നെ കാസര്‍കോഡ് സീറ്റില്‍ മത്സരിക്കാതെ മാറിനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി വയനാട് അവര്‍ വിട്ടുകൊടുക്കാതിരിക്കാനും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി സിദ്ദിഖിന് ഒരു സീറ്റ് വാങ്ങിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടിതന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുപോലൂം നടന്നിരുന്നില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ അടുത്ത ആളായതുകൊണ്ടുതന്നെ സിദ്ദിഖിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയും.
എന്നാല്‍ കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയം അത്ര അന്യമല്ല. അതുകൊണ്ടുതന്നെ ഇവരെ വെട്ടാന്‍ ആഗ്രഹിക്കുന്ന ഒരുവിഭാഗം ആമിനാ ഷാനവാസിന് വേണ്ടി രംഗത്തുണ്ട്. വയനാട് സുരഷിതമണ്ഡലമാണെങ്കിലും കഴിഞ് ഞനിയമസഭാതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാമണ്ഡലത്തില്‍ അത്ര ശുഭകരമായഫലമായിരുന്നില്ല ഉണ്ടായത്. ഏഴില്‍ മൂന്ന് മണ്ഡലങ്ങള്‍ ഇടതുമുന്നണിയാണ് നേടിയത്. മാത്രമല്ല, ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യവും അത്ര ഗുണകരമാണെന്ന് പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ അമിത ആത്മവിശ്വാസം കാണിക്കുന്നതിന് പകരം വിജയം നേടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ് നല്ലത്. അദ്ദേഹത്തിന്റെ മകള്‍ ആമിനയാണ് അതിന് ഏറ്റവും യോഗ്യ. ഷാനവാസിന്റെ മരണം സൃഷ്ടിച്ച ആഘാതം മുതലെടുക്കാന്‍ ആമിനയ്ക്ക് കഴിയും. മാത്രമല്ല, ഷാനവാസിന് വേണ്ടി പകുതി കരള്‍ നല്‍ നല്‍കിയതും ആമിനയാണ്. അതുസംബന്ധിച്ച് സാമൂഹികമാദ്ധ്യമങ്ങളില്‍ വന്ന കുറിപ്പുകളും വല്ലാതെ മനസിളക്കിയതാണ്. ഇവ ഉപമയാഗിച്ച് സഹതാപതരംഗം മുതലെടുക്കാനാകുമെന്നും അഭിപ്രായമുണ്ട്.
എന്നാല്‍ എല്ലാ സീറ്റുകളിലും മത്സരിച്ചവരുടെ കുടുംബങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധം പുകയുന്നുമുണ്ട്. ഇത്തരത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ അതിനെതിരെ രംഗത്തുവരുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് കോണ്‍ഗ്രസിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം മുറുകുമ്പോള്‍ സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ ലീഗും തയാറെടുക്കുകയാണ്. ലീഗിന് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. അതുകൊണ്ടുതന്നെ ഇക്കുറി അതിന് വേണ്ടി അവര്‍ രംഗത്തുവരും. വയനാട് അല്ലെങ്കില്‍ കാസര്‍കോഡ് എന്നാണ് ലീഗിന്റെ ആവശ്യം. ഇത് യു.ഡി.എഫില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
വിജയപ്രതീക്ഷയുള്ള യു.ഡി.എഫില്‍ തര്‍ക്കം മുറുകുമ്പോള്‍ ഇടതുമുന്നണിക്ക് വയനാട് സീറ്റ് സംബന്ധിച്ച് ഒരു ആശങ്കയുമില്ല. സി.പി.ഐയാണ് വയനാട് സീറ്റില്‍ മത്സരിക്കുന്നത്. ഇക്കുറി അവര്‍ തങ്ങളുടെ കര്‍ഷകസംഘനയുടെ നേതാവ് സത്യന്‍മൊക്കേരിയെ രംഗത്തിറക്കാനാണ് സി.പി.ഐയുടെ ആലോചന. കഴിഞ്ഞ കുറേ കേന്ദ്ര സര്‍ക്കാരുകളുടെ കാര്‍ഷികവിരുദ്ധനയത്തിന്റെ ഇരകളാണ് വയനാട് ജനത. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള സത്യന്‍മൊക്കേരിയെ രംഗത്തിറക്കി സീറ്റ് പിടിച്ചെടുക്കാനാണ് അവരുടെ നീക്കം. സി.കെ. ജാനുവിനെപ്പോലെയുള്ള ആദിവാസിനേതാക്കള്‍ ഇപ്പോള്‍ ഇടതുമുന്നണിയുമായി സഹകരിക്കുകയാണ്. ആ സാഹചര്യത്തില്‍ ശക്തമായി ശ്രമിച്ചാല്‍ വിജയിച്ചുകയറാം എന്ന ആത്മവിശ്വാസമാണ് സി.പി.ഐക്ക്
എന്‍.ഡി.എയില്‍ സി.കെ. ജാനുവിന്റെ പാര്‍ട്ടിക്ക് മാറ്റിവച്ചിരുന്ന സീറ്റാണ് വയനാട്. എന്നാല്‍ ജാനു മുന്നണിവിട്ട സാഹചര്യത്തില്‍ അവിടെ ബി.ജെ.പി തന്നെയായിരിക്കും മത്സരിക്കുക. ആദിവാസികള്‍ക്കിയിടയില്‍ ശക്തമായ സ്വാധീനമുള്ള ഒരു നേതാവിനെയാണ് അവരും തേടുന്നത്. ആദിവാസിമേഖലകള്‍ക്ക് മോഡി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടുപിടിക്കാനാണ് ശ്രമം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends