Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമലവിധി നടപ്പിലാക്കാൻ ഇറങ്ങി തിരിച്ച സർക്കാർ നിയമകുരുക്കിൽ:- സർക്കാരിന് കുരുക്കായി തീർന്നത് ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥൻ നൽകിയ ഹർജിയിൽ: സുപ്രീം കോടതി ഉത്തരവ് മുഖ്യമന്ത്രിയും ഡിജിപിയും ചേർന്ന് ലംഘിച്ചു എന്ന് ആരോപണം

22 JANUARY 2019 11:06 AM IST
മലയാളി വാര്‍ത്ത

ശബരിമലവിധി നടപ്പിലാക്കാൻ ഇറങ്ങി തിരിച്ച സർക്കാർ നിയമകുരുക്കിൽ . ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥൻ നൽകിയ ഹർജിയാണ് സർക്കാരിന് കുരുക്കായി തീർന്നത്. റാന്നി മജിസ് ട്രേറ്റ് കോടതിയാണ് പരാതി ഫയലിൽ സ്വീകരിച്ചത്. സുപ്രീം കോടതി ഉത്തരവ് മുഖ്യമന്ത്രിയും ഡിജിപിയും ചേർന്ന് ലംഘിച്ചു എന്നാണ് ആരോപണം.

ശബരിമലയിൽ വിശ്വാസികളായ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ് നൽകിയത്. എന്നാൽ സർക്കാർ സംരംഭത്തിൽ മൂന്ന് പേരാണ് മലയിലെത്തിയത്. അൻപത്തിയൊന്ന് പേരേ ശബരിമലയിൽ പ്രവേശിപ്പിച്ചു എന്ന സർക്കാർ പറഞ്ഞത് തുടക്കത്തിലെ പാളി. ഇതിൽ മൂന്ന് പേരേ മാത്രമാണ് സർക്കാർ നേരിട്ട് കയറ്റിയത്.

ഇതിൽ മൂന്ന് പേരും ആക്റ്റിവിസ്റ്റുകൾ . ആദ്യം കയറ്റാൻ പരിശ്രമിച്ച് പരാജയപ്പെട്ടത് രഹന ഫാത്തിമയെയാണ്. രഹന ഫാത്തിമ അയ്യപ്പ വേഷത്തിൽ ഫെയ്സ് ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആരോപണം കേട്ടിരുന്നു. ബിന്ദുവും കനകദുർഗയും ആക്റിവിസ്റ്റുകൾ തന്നെയാണ്. ചുംബന സമരത്തിൽ ഉൾപ്പെടെ ഇവർ പങ്കെടുത്തിരുന്നു എന്ന് ഇവരുടെ അടുപ്പക്കാർ പറയുന്നു. അതെന്തായാലും ഇവർ ആക്റ്റിവിസ്റ്റുകൾ തന്നെയാണ്.

ബിന്ദുവിനെയും കനകദുർഗയെയും ശബരിമലയിലെത്തിച്ചത് പോലീസാണ്. ഇവർ ഭക്തരാണെന്ന് ആരോടും പറഞ്ഞിട്ടില്ല.ദർശനം കഴിഞ്ഞ് വീഡിയോ ഷൂട്ടിങ്ങ് പൂർത്തിയായോ എന്ന് ഇവർ പോലീസിനോട് ചോദിക്കുന്ന ദൃശ്യം ഇവർ തന്നെ പ്രചരിപ്പിച്ചിരുന്നു. 41 ദിവസം വ്രതമെടുത്ത് ദർശനം നടത്തേണ്ട സ്ഥലമാണ് ശബരിമല. ഒരു യുവതിക്ക് 41 ദിവസം തുടർച്ചയായി വ്രതമെടുത്ത് ശബരിമലയിൽ ചെല്ലുക എളുപ്പമല്ല. മാത്രവുമല്ല ഇരുമുടി കെട്ടും തലയിലേന്തി പതിനെട്ടാം പടി വഴിയല്ല ഇവർ മലയിലെത്തിയത്. അതായത് സുപ്രീം കോടതി നിർദ്ദേശിച്ചത് പോലെ കയറിയത് യുവതികളായ ഭക്തകളല്ല . അതാണ് റാന്നി കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഇക്കാര്യം നിഷേധിക്കാൻ സർക്കാരിനും കഴിയില്ല. ഇവർക്ക് മുമ്പ് പോലീസിന്റെ സായുധ സംരക്ഷണത്തോടെ ശബരിമലയിൽ കയറാൻ ശ്രമിച്ച യുവതിയുടെ ബാഗിലുണ്ടായിരുന്ന സാധനങ്ങൾ നാട്ടിൽ പാട്ടാണ്.

അതിനിടെ കേരള ഹൈക്കോടതി നിയമിച്ച ഉന്നതതല ജുഡീഷ്യൽ സമിതി കനകദുർഗയുടെയും ബിന്ദുവിന്റെയും മലയാത്രക്കെതിരെ രംഗത്തെത്തിയിരുന്നു. പോലീസ് സംരക്ഷണം അവിശ്വാസികൾക്ക് നൽകിയത് തെറ്റാണെന്ന തരത്തിലാണ് ഉന്നതതല സമിതി രേഖാമൂലം പ്രതികരിച്ചത്. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് നാളെ സുപ്രീം കേടതിയിലും എത്താം. അങ്ങനെയെത്തിയാൽ സർക്കാരിന്റെ നടപടി ജൂഡീഷ്യൽ റിവ്യൂവിന് കാരണമാകാം. ശബരിമല വിധി നടപ്പിലാക്കുകയായിരുന്നില്ല സർക്കാരിന്റെ ഉദ്ദേശ്യം. പകരം രാഷ്ട്രീയ പകപോക്കലായിരുന്നു എന്നാണ് ആരോപണം.

മലയാളികളായ യുവതി ഭക്തർ ശബരിമലയിലെത്തിയിട്ടില്ല എന്നതാണ് പ്രതീഷിന്റെ വാദം. അതായത് സുപ്രീം കോടതി ഉത്തരവ് കേരളത്തിലെ സ്ത്രീ യുവജനങ്ങൾ അംഗീകരിച്ചില്ല എന്നാണ്. ഇതിൽ നിന്നും ശബരി മലയുടെ ആചാര്യ വിശുദ്ധി മനസിലാക്കാമെന്നാണ് ഹൈന്ദവരുടെ വാദം. അത്തരത്തിൽ ഉന്നതമായ മൂല്യങ്ങൾ സൂക്ഷിക്കുന്ന ഒരു സ്ഥലത്ത് കമ്യൂണിസത്തോട് പ്രതിപത്തി പുലർത്തുന്ന ഒരു സംഘം നിരീശ്വരവാദികൾ നടത്തിയ കൈയേറ്റ ശ്രമത്തിനെതിരെയുള്ള ഹർജി തീർച്ചയായും വാദ പ്രതിവാദങ്ങൾക്ക് കാരണമാകും. പാരമ്പര്യ മഹിമയുള്ള സ്ഥാപനങ്ങൾ തകർക്കരുത് എന്നാണ് പ്രതീഷിന്റെ വാദം.

സുപ്രീം കോടതിയിലും ഇതേ മട്ടിലുള്ള ഹർജികൾ ഫയൽ ചെയ്യപ്പെടുമ്പോൾ സർക്കാർ കുരുക്കിലാകും. താൻപോരിമ കാണിക്കാൻ ആരെയും ശബരിമലയിലെത്തിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. അത് തന്നെയാണ് വിവാദമാകാൻ പോകുന്നത്. സെൻകുമാർ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടി കാണിച്ചതാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends