Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

2019 ൽ എന്തായാലും കേരളത്തിൽ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കും; 2014 ൽ കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഹാക്ക് ചെയ്ത മോദി 2018 ൽ സ്വന്തം ഭരണം ഉള്ളപ്പോൾ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും വിട്ടുകളഞ്ഞത് ഒട്ടും ശരിയായില്ല; കെ സുരേന്ദ്രൻ

22 JANUARY 2019 11:11 AM IST
മലയാളി വാര്‍ത്ത

രാജ്യം ഈ വർഷം ലോക്സഭ തെരഞ്ഞെടുപ്പിനായി തയ്യറെടുക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ ഏറെ ചർച്ച ചെയ്യപെട്ടു. എന്നാൽ ഇന്ത്യയിലെ കഴിഞ്ഞ 5 വര്‍ഷത്തിനിടെയുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയെന്ന യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജയുടെ വെളിപ്പെടുത്തലിൽ പരിഹാസവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്തെത്തി.

2014 ൽ കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഹാക്ക് ചെയ്ത മോദി 2018 ൽ സ്വന്തം ഭരണം ഉള്ളപ്പോൾ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും വിട്ടുകളഞ്ഞത് ഒട്ടും ശരിയായില്ല എന്ന് യുഎസ് ഹാക്കരുടെ വെളിപ്പെടുത്തലിനു പരിഹാസമായി സുരേന്ദ്രൻ പ്രതികരിച്ചു. 2019 ൽ എന്തായാലും കേരളത്തിൽ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കുമെന്നും അതിനായി ഗുജറാത്തിൽ നിന്നല്ലേ വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുവന്നത് എന്നും സുരേന്ദ്രൻ പരിഹസിച്ചു. ഒരു സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രൻ പ്രതികരിച്ചത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

2014 ൽ കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഹാക്ക് ചെയ്ത മോദി 2018 ൽ സ്വന്തം ഭരണം ഉള്ളപ്പോൾ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും വിട്ടുകളഞ്ഞത് ഒട്ടും ശരിയായില്ല. ഇതിന്റെ പേരിൽ ഗൗരീ ലങ്കേഷിനെ കൊന്നാലും ഗോപിനാഥ് മുണ്ടെയെ കൊല്ലേണ്ടിയിരുന്നില്ല. ഒരു കാര്യം ഉറപ്പാ. 2019 ൽ എന്തായാലും കേരളത്തിൽ പല മണ്ഡലങ്ങളിലും ഹാക്കിംഗ് നടക്കും. ഗുജറാത്തിൽ നിന്നല്ലേ വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുവന്നത്. മോദി ആരാ മോൻ. അന്തിച്ചർച്ചയും ഒന്നാം പേജ് ലീഡുമൊന്നും മോദിക്ക് പ്രശ്നമല്ല. എന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ്.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രാ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ രംഗത്തെത്തി. ഒപ്പം ഇന്ത്യയിലെ വോട്ടിങ് യന്ത്രത്തില്‍ എങ്ങനെയാണ് കൃത്രിമത്യം നടത്തുന്നതെന്ന് ലൈവായി കാണിച്ചു നല്‍കുകയും ചെയ്തു.

അതേസമയം മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് നേതാവ് ഗോപിനാഥ് മുണ്ടേയ്ക്ക് ഇക്കാര്യം അറിയാമെന്നും, വെളിപ്പെടുത്താനിരിക്കെയാണ് മരണപ്പെട്ടതെന്നും സയ്ദ് ഷൂജ പറഞ്ഞു. ആം ആദ്മി പാർട്ടി ദില്ലിയിൽ ജയിക്കാൻ കാരണം തിരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിർത്തിയതിനാലാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ വെളിപ്പെടുത്തി. യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജയ്ക്കൊപ്പം കോൺഗ്രസ് നേതാവ് കപിൽ സിബലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

2004ലാണ് ബാലറ്റ് പേപ്പറുകള്‍ക്ക് പകരം ഇന്ത്യയില്‍ പൂര്‍ണ്ണമായി വോട്ടിങ്ങ് മെഷിനുകള്‍ ഉപയോഗിച്ചു തുടങ്ങുന്നത്. ഇടക്കാലത്ത് ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി മെഷിനുകള്‍ പ്രോഗ്രാം ചെയ്തു വയക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എന്നാൽ മെഷിനുകളുടെ ആധികാരികത നഷ്ടമായെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചെങ്കിലും ആരും തന്നെ ആ വല്ലുവിളി സ്വീകരിച്ചില്ല.

തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറച്ച് വർഷങ്ങളായി ആരോപണമുയർത്തി രംഗത്ത് വരുന്നുണ്ട്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കഴിയുന്ന വിവിപാറ്റ് മെഷിനുകളാണ് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends