പാമ്പാണെന്ന് കരുതി കറവപ്പശുവിന്റെ വാല്‍ കടിച്ചു മുറിച്ചു കീരി... ഞെട്ടലോടെ വീട്ടുകാർ; സംഭവം കോഴിക്കോട് പേരാമ്പ്രയിൽ

ഞായറാഴ്ച കാലത്തായിരുന്നു സംഭവം. പശുവിനെ കറന്നു വീട്ടുകാരി പാല്‍ അടുക്കളയില്‍വെച്ചു തിരിച്ച് തൊഴുത്തില്‍ എത്തിയപ്പോഴാണ് കീരി ഓടിപ്പോകുന്നത് കണ്ടത്. നോക്കിയപ്പോള്‍ പശുവിന്റെ പാല്‍ മുറിഞ്ഞ കിടക്കുന്നതായിരുന്നു. 14 ലിറ്ററിലധികം പാല്‍ ലഭിക്കുന്ന ഈ പശുവിന് അരലക്ഷത്തോളം വിലവരും.കോഴിക്കോട് പേരാമ്ബ്രയില്‍ വീട്ടുമുറ്റത്തെ തൊഴുത്തില്‍ കെട്ടിയ കറവപ്പശുവിന്റെ വാല്‍ കീരി കടിച്ചു മുറിച്ചത്. ചക്കിട്ടപാറ ചെങ്കോട്ട കൊല്ലി കോളനിക്ക് സമീപം ക്ഷീരകര്‍ഷകന്‍ തൂങ്കുഴിയില്‍ ജോസിന്റെ ജഴ്സി പശുവിന്റെ വാലാണ് കീരി പൂര്‍ണമായും കടിച്ചുമുറിച്ചത്. വിഷപ്പാമ്ബുകളെയാണ് പൊതുവെ കീരി രണ്ടായി കടിച്ചു മുറിക്കാറുണ്ട്. നീണ്ട വാല്‍ കണ്ട് പാമ്ബാണെന്ന് കരുതി മുറിച്ചതാകുമെന്നാണ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha


























