മദ്യപിച്ചയെത്തിയാൽ അരിശം തീർക്കുന്നത് ഭാര്യയോട്...ജ്യേഷ്‌ഠസഹോദരന്റെ ഭാര്യയെ മര്‍ദിക്കുന്നതു കണ്ടു നിൽക്കാനായില്ല; തടഞ്ഞ യുവാവിനെ കുത്തി കൊലപ്പെടുത്തി

മാതാപിതാക്കള്‍ക്കൊപ്പമാണ് ഇരു സഹോദരങ്ങളും അജേഷിന്റെ ഭാര്യയും പത്തും അഞ്ചും വയസുമുള്ള മക്കളും താമസിച്ചിരുന്നത്. ഇയാള്‍ മദ്യപിച്ച് ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് ചോദ്യം ചെയ്‌തിരുന്ന പിതാവിനോടും സഹോദരനോടും അജേഷ് കയര്‍ക്കാറുണ്ടായിരുന്നു. ഇന്നലെയും മര്‍ദിക്കുന്നതു തടഞ്ഞതാണു ജ്യേഷ്‌ഠനെ പ്രകോപിപ്പിച്ചത്. മദ്യലഹരിയില്‍ ജ്യേഷ്‌ഠസഹോദരന്റെ ഭാര്യയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച അനുജന്‍ കുത്തേറ്റു മരിച്ചു. ജ്യേഷ്‌ഠനെ പോലീസ് തെരയുന്നു. പിരളിമറ്റം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം താമസിക്കുന്ന കൊട്ടളത്തില്‍ സോമന്‍-ലക്ഷ്‌മി ദമ്ബതികളുടെ മകന്‍് ഉണ്ണി(32)ആണ് ഇന്നലെ രാത്രി എട്ടിനു കുത്തേറ്റുമരിച്ചത്. പ്ലംബിങ് ജോലിക്കാരിക്കാരനായ അജേഷ് ആഴ്‌ചയില്‍ ഒരിക്കലേ വീട്ടില്‍ വരാറുള്ളുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. പെയിന്റിങ് ജോലിക്കാരനായ ഉണ്ണി അവിവാഹിതനാണ്.
ഓടിക്കൂടിയ നാട്ടുകാര്‍ തൊടുപുഴ കാരിക്കോട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജേഷ്‌ഠന്‍ അജേഷി(44)നെയാണു പോലീസ് തെരയുന്നത്. കൃത്യത്തിന് ശേഷം സമീപത്തെ റബര്‍ത്തോട്ടത്തിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിക്കായി വാഴക്കുളം പോലീസ് രാത്രി വൈകിയും തെരച്ചില്‍ നടത്തി.
https://www.facebook.com/Malayalivartha


























