ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സമരത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സര്‍വ്വനാശം സംഭവിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ സമരത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സര്‍വ്വനാശമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടി. ലിംഗസമത്വ വിധി ചരിത്രവിധിയെന്ന് പറഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു. ജനത്തെ വിഡ്ഡികളാക്കാന്‍ പറ്റില്ല. യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പി കൈക്കലാക്കും. എല്‍.ഡി.എഫിന് ഒരു ചുക്കുംസംഭവിക്കില്ല. എഴിതിവെച്ചോ? കോടതി വിധി വന്നപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും സ്വാഗതം ചെയ്തു. എന്നിട്ട് ജനത്തിന്റെ മറവി മുതലെടുത്ത് സമരം നടത്തി, അത് അവര്‍ എവിടെക്കൊണ്ടെത്തിച്ചു. നിലപാടില്ലാത്തത് ആര്‍ക്കാണ്? എനിക്കേ നിലപാടുള്ളൂ. ചാനല്‍ ചര്‍ച്ചകളില്‍ എനിക്ക് നിലപാടില്ലെന്ന് ആരോപിക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും എന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ മതില്‍ പാളിയെന്ന് പറഞ്ഞത് മതില്‍ ഗംഭീരമായ ശേഷം യുവതികളെ മലകയറ്റിയത് കൊണ്ടാണ്. അതൊരു കുറവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരിനും ബാധ്യതയുണ്ട്. ആ കടമ അവര്‍ ചെയ്തു. ഇല്ലെങ്കില്‍ പ്രശ്‌നം കോടതിയിലെത്തും കോടതി എന്തെങ്കിലും കമന്റ് പറഞ്ഞാല്‍ അത് മുതലെടുത്ത് സര്‍ക്കാരിന്റെ രാജിക്ക് പ്രക്ഷോഭം സംഘടിക്കും. അതുകൊണ്ട് അടുത്ത കോടതി വിധിയെങ്കിലും അംഗീകരിച്ച് ശബരിമല പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കി അയ്യപ്പനെ വെറുതെ വിടണം. മാറ്റം പണ്ടും ശബരിമലയില്‍ ഉണ്ടായിട്ടുണ്ട്. അത് ജനം അംഗീകരിച്ചിട്ടുണ്ട്. താക്കോലും അമ്പലവും ഭരണവും ചിലരുടെ കയ്യില്‍ മാത്രം ഇരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയാണ് ശബരിമലയില്‍ യുവതികളെ കയറ്റിയതെന്ന് പ്രചാരണം നടത്തുന്നുണ്ട്. അതില്‍ ഒരു വസ്തുതയുമില്ല. മതിലിന്റെ പ്രസക്തി കുറയ്ക്കാന്‍ തൊട്ടടുത്തദിവസം തന്നെ യുവതികളെ കയറ്റിയത് പിണറായിയുടെ ബുദ്ധിയല്ല. വേറെ ആരോ കളിച്ചതാണ്. ഒരു ചെത്തുകാരന്റെ മകനായി ജനിച്ച പിണറായി ബുദ്ധിമാനായത് കൊണ്ടാണ് മുഖ്യമന്ത്രിയായത്. അതുകൊണ്ട് അദ്ദേഹം ഇത്തരത്തിലൊരു മണ്ടത്തരം കാണിക്കില്ല. പാളിച്ച പറ്റിയത് പൊലീസിനാണ്. അതില്‍ സര്‍ക്കാരിന് വിവേചന ബുദ്ധി കുറഞ്ഞു. അക്കാര്യം പരിശോധിക്കണം.
മല കയറിയ പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ പോലും കയറാനാവാത്ത സ്ഥിതിയിലാണ്. എന്തിനാണ് ഈ നശൂലങ്ങള്‍ അവിടെ പോയത്. ശബരിമലയില്‍ എന്തെങ്കിലും നല്ലത് സംഭവിച്ചാല്‍ അത് മറ്റുള്ളവര്‍ക്കും ദോഷം ഉണ്ടായാല്‍ അത് സര്‍ക്കാരിന്റെ തലയിലും. അത് ശരിയല്ല. ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന പട്ടിക തെറ്റാണെങ്കില്‍ അത് തിരുത്തണം. പട്ടിക തയ്യാറാക്കിയവര്‍ക്കെതിരെ നടപടിവേണം. സര്‍ക്കാരെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല, ഉദ്യോഗസ്ഥരുമുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























