കെഎസ്‌ആര്‍ടിസി ആരെയാണ് പേടിക്കുന്നത്; താത്ക്കാലിക കണ്ടക്ടര്‍മാരെ മാറ്റി നിര്‍ത്തിയിട്ടും സുഗമമായി ഓടുന്നില്ലേ; കെഎസ്‌ആര്‍ടിസിയ്ക്ക് ഹൈക്കോടതിയുടെ താക്കീത്

കെഎസ്‌ആര്‍ടിസിയ്ക്ക് ഹൈക്കോടതിയുടെ താക്കീത്. കെഎസ്‌ആര്‍ടിസി ആരെയാണ് പേടിക്കുന്നതെന്നും താത്ക്കാലിക കണ്ടക്ടര്‍മാരെ മാറ്റി നിര്‍ത്തിയിട്ടും കെഎസ്‌ആര്‍ടിസി സുഗമമായി ഓടുന്നില്ലേയെന്നും കോടതി ചോദിച്ചു. ഒരു ബസ്സിന് അഞ്ച് കണ്ടക്ടര്‍മാര്‍ എന്ന അനുപാതത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ സ്ഥിതി. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി താക്കീത് നല്‍കിയത്.
കണക്കുകള്‍ എല്ലാം കൃത്യമായിരിക്കണം, എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്നും കോടതി അറിയിച്ചു. എം പാനലുകാരെ മാറ്റി നിര്‍ത്തിയിട്ടും കെ.എസ്.ആര്‍.ടി.സി ഓടുന്നില്ലേ എന്നും, പി.എസ്.സിക്കാരെ നിയമിച്ചിട്ടും കാര്യങ്ങള്‍ നടക്കുന്നില്ലേ എന്നും കോടതി ചോദിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ പുന:ക്രമീകരണങ്ങള്‍ നടക്കുകയാണ്. ലാഭകരമല്ലാത്ത എല്ലാ ഷെഡ്യൂളുകളും വെട്ടിക്കുറക്കുകയാണെന്നും കോടതിയില്‍ അറിയിച്ചു.ഇനി മുതല്‍ വരുന്ന ഒഴിവുകള്‍ കൃത്യമായി പി.എസ്.സിയെ അറിയിക്കുമെന്ന് കെ.എസ്.ആര്‍.ടി.കോടതിയില്‍ പറഞ്ഞു.
എം പാനലുകാരെ കൊണ്ട് 480രൂപക്ക് പണിയെടുപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടുപ്പിക്കലാണ്. ഇത് സുപ്രീംകോടതി വിധിക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. ഇതല്ലാതെ വേറൊരു നിവര്‍ത്തിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം എം പാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം തുടങ്ങിയിരിക്കുകയാണ്.
അതേസമയം, കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍ പിന്‍വാതിലിലൂടെ നിയമനം നേടിയവരാണെന്ന പിഎസ്‌സി വാദം തള്ളി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനം മുഖേനയാണ് എംപാനല്‍ ജീവനക്കാരുടെ നിയമനം നടന്നതെന്നും പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പിഎസ്പിയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നേടിയ ജീവനക്കാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരു നിയമാനുസൃത സര്‍ക്കാര്‍ സംവിധാനമാണെന്നും ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























