Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പണിക്ക് ഒരുക്കം തുടങ്ങി... ശശി തരൂരിനെ വാരി തോല്‍പ്പിച്ച് കോണ്‍ഗ്രസ് തങ്ങളെ ജയിപ്പിക്കുമെന്ന് സി പി ഐ കണക്കുകൂട്ടല്‍, പാരപണിയില്‍ വീഴുമോ?

06 MARCH 2019 08:41 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പണിക്ക് ഒരുക്കം തുടങ്ങി. സി. ദിവാകരന്‍ സി.പി.ഐയുടെ എതിര്‍ സ്ഥാനാര്‍ത്ഥി കൂടി ആയി വന്നതോടെ നിയമസഭാ സീറ്റ് മോഹികളും തരൂരിനെ വാരാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. നേരത്തെതന്നെ തരൂരിനെ വെട്ടി സീറ്റ് തരപ്പെടുത്താന്‍ ദുര്‍മന്ത്രവാദം വരെ നടത്തിയ നേതാക്കളും ഈ മണ്ഡലത്തിലുണ്ട്. അവരുടെ നേതൃത്വത്തിലാണ് തരൂരിന്‍െ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തേണ്ടതെന്നതും തരൂര്‍ ക്യാമ്പിനെ വല്ലാത്ത വിഷമത്തിലാക്കിയിട്ടുണ്ട്.
ഒരാളെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൃത്യമായി വാരിതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കുള്ള മിടുക്ക് പലതവണ തെളിയിക്കപ്പെട്ടതാണ്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് നല്‍കിയ പണം ഉപയോഗിച്ചുകൊണ്ട് കെ. കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡി.ഐ.സിയെ അടപടല വാരിതോല്‍പ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അന്ന് സ്വന്തം പണത്തിന്റെയും തിണ്ണമിടുക്കിന്റെയും പിന്‍ബലത്തില്‍ ആകെ ആ പാര്‍ട്ടിയില്‍ നിന്നും ജയിച്ചുവന്നത് തോമസ് ചാണ്ടി മാത്രവുമായിരുന്നു.
കോണ്‍ഗ്രസിന്റെ വാരല്‍ ചരിത്രത്തില്‍ കണ്ണുവച്ചുകൊണ്ടാണ് ഇക്കുറി നിയമസഭാംഗം കൂടിയായ സി. ദിവാകരനെ രംഗത്തിറക്കാന്‍ സി.പി.ഐ തീരുമാനിച്ചതും. സി.പി.എം ആഗ്രഹിച്ചിരുന്നത് പന്ന്യന്‍ രവീന്ദ്രനെയായിരുന്നു. എന്നാല്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും നല്ലതുപോലെ വശമുള്ള ദിവാകരനാണ് ഏറ്റവും പറ്റിയ സ്ഥാനാര്‍ത്ഥിയെന്ന നിഗമനത്തില്‍ സി.പി.ഐ എത്തിയതിന് പിന്നിലും ഇതാണ് കാരണം. ദിവാകരന്‍ മത്സരരംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പിന്തുണ ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.
ദിവാകരന്‍ വിജയിച്ചാല്‍ നെടുമങ്ങാട് നിയമസഭാ സീറ്റ് ഒഴിയും. അതില്‍ കണ്ണുവച്ച് ഒരു കൂട്ട, ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. നെടുമങ്ങാട് സീറ്റ് കുത്തകയാക്കി വച്ചിരുന്ന പാലോട് രവി തന്നെയായിരിക്കും ഇതിന് മുന്‍കൈയെടുക്കുകയെന്നും സി.പി.ഐക്ക് വിലയിരുത്തലുണ്ട്. എങ്ങനെയെങ്കിലും സി. ദിവാകരനെ വിജയിപ്പിച്ചാല്‍ നെടുമങ്ങാട് സീറ്റ് കരസ്ഥമാക്കി ഒരിക്കല്‍ കൂടി നിയമസഭയിലെത്താമെന്നത് വോട്ട് മറിക്കുന്നതിന് ഒരുകാരണമാകും. ഇദ്ദേഹമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും ചുക്കാന്‍ പടിക്കേണ്ടതും.
പാലോട് രവി മാത്രമല്ല, തരൂരിനെ വെട്ടിലാക്കാന്‍ കാത്തിരിക്കുന്ന നേതാക്കള്‍ തലസ്ഥാനത്ത് വേറെയുമുണ്ട്. തരൂര്‍ ഉള്ളിടത്തോളം തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ആര്‍ക്കും മോഹിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കച്ചുമുറുക്കി രംഗത്തിറങ്ങിയിരിക്കുന്നവര്‍ നിരവധിയാണ്. ഈ സീറ്റ് മോഹിച്ച് ആദിവാസി മന്ത്രവാദിയെ വീട്ടില്‍ വരുത്തി ദുര്‍മന്ത്രവാദം നടത്തിയ നേതാക്കള്‍ വരെ മണ്ഡലത്തിലുണ്ട്.
പോരാത്തതിന് തരൂരിന് മണ്ഡലത്തിലെ ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന പ്രചരണവും ഈ നേതാക്കള്‍ തന്നെ നടത്തുന്നുമുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി്‌സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് വിളിച്ച യോഗത്തില്‍ തന്നെ ഇത് പ്രകടമാകുകയും ചെയ്തു. ഒരുവിഭാഗം ബോധപൂര്‍വ്വം തരൂരിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിവിടുകയായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിലുള്ള പിടിമൂലം അദ്ദേഹത്തിനെ വെട്ടാന്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് കഴിയുകയുമില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തരൂരിനെ വെട്ടാന്‍ നീക്കം നടന്നിരുന്നു. അന്ന് ശശി തരൂരിനെ ഇല്ലാതാക്കുകയായിരുന്നില്ല, തലസ്ഥാനത്ത് ചുവട് ഉറപ്പിച്ചുതുടങ്ങിയ കെ. മുരളീധരനെ കെട്ടുകെട്ടിക്കുകയായിരുന്നു ലക്ഷ്യം. അതിന്റെ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടുകള്‍ പൂര്‍ണ്ണമായും ബി.ജെ.പി സ്ഥാനാര്‍ത്ഥി ഓ. രാജഗോപാലിനാണ് മറിച്ചുകൊടുത്തത്. ഒടുവില കെ. മുരളീധരന്‍ സി.പി.എമ്മിലെ ചില പ്രാദേശികനേതാക്കളുമായി ധാരണയിലെത്തി വോട്ടുമറിച്ചാണ് തരൂരിനെ വിജയിപ്പിച്ചതും. ഇതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത്. അതുകഴിഞ്ഞ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലൂം മുരളിക്കെതിരെ ഈ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇക്കുറി മുരളിയല്ല, തരൂര്‍ തന്നെയാണ് ലക്ഷ്യം. തരൂരിനെ തിരുവനന്തപുരത്തുനിന്നും ഓട്ടിക്കുകയെന്നതാണ് കോണ്‍ഗ്രസിലെ ചിലര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
ഇത് മുന്നില്‍ കണ്ടാണ് സി.പി.ഐയുടെ നീക്കവും. എന്നാല്‍ സി.പി.ഐയുടെ നീക്കം വിജയം കാണുന്നത് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി കൂടി ആരാണെന്ന് അറിഞ്ഞശേഷമേ തിരുമാനിക്കാനാകൂ. ഇക്കുറി ബി.ജെ.പിക്കായി മത്സരരംഗത്ത് ഓ. രാജഗോപാല്‍ ഉണ്ടാവില്ല. കുമ്മനം രാജശേഖരന്‍ മത്സരരംഗത്ത് വരുന്നതും സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. പൊതുവില്‍ തന്നെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഒരാളെ മത്സരരംഗത്തിറക്കുകയെന്നത് അപൂര്‍വ്വമാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി എണ്ണപ്പെട്ട നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇനി അത് സാദ്ധ്യമാണെന്നും കരുതുന്നില്ല. ഈ സാഹചര്യത്തില്‍ പി.എസ്. ശ്രീധരന്‍പിള്ളയോ, അതുപോലെ ആരെങ്കിലുമോയ ആയിരിക്കും മത്സരരംഗത്തുണ്ടാകുക. അങ്ങനെ വന്നാല്‍ മത്സരം യു.ഡി.എഫും ഇടതുമുന്നണിയും തമ്മിലാകും. അത്തരമൊരു മത്സരത്തില്‍ മറിയുന്ന വോട്ട് ഇടതുമുന്നണിക്ക് തന്നെയായിരിക്കും പോകുക. അതാണ് സി.പി.ഐയും കണക്കുകൂട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends