Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സന്തോഷം നീണ്ടുനിന്നില്ല... വിവാഹ നിശ്ചയത്തിന് പോയി മടങ്ങവെ ഉണ്ടായ അപകടത്തില്‍ പ്രതിശ്രുതവരന്‍ ഉള്‍പ്പടെ 3 പേര്‍ മരിച്ചു; കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും നിശ്ചയ സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് 

26 APRIL 2019 10:35 AM IST
മലയാളി വാര്‍ത്ത

വിവാഹ നിശ്ചയം കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങും വഴി വലിയൊരു ദുരന്തം. ദേശീയ പാതയില്‍ ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു.

കണ്ണൂര്‍ ഇരിട്ടി ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38), വിനീഷ് (25), പ്രസന്ന (55) എന്നിവരാണ് മരിച്ചത്. പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു ടെമ്പോ ട്രാവലറിലുള്ള സംഘം.മൂന്നു കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജങ്ഷനില്‍ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം. 

വിവാഹ നിശ്ചയം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റുമായിട്ടാണ് ഇടിച്ചത്. മുന്നില്‍പോയ ഒരു വാഹനത്തെ മറികടന്ന വാന്‍ കെ.എസ്.ആര്‍.ടി.സി ബസ് വരുന്നത് കണ്ട് റോഡിന്റെ വലത് വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വാനിന്റെ പിന്നില്‍ ഇടത് ഭാഗത്താണ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ തകര്‍ന്നു.

പരിക്കേറ്റവരെ മാരാരിക്കുളം പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ പൊട്ടിയടര്‍ന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്പോ ട്രാവലറില്‍നിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്. 

ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വാഹനങ്ങളിലെത്തിയവരുംകൂടി ചേര്‍ന്നാണ് വാനിന്റെ ഭാഗങ്ങള്‍ പൊളിച്ച് എല്ലാവരെയും പുറത്തെടുത്തത്. മൂന്നുപേര്‍ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു. 

ആലപ്പുഴയിലുണ്ടായ ഈ അപകടം ഏവരേയും കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. കണ്‍മുമ്പില്‍ കണ്ട അപകടത്തിന്റെ നടുക്കം വിട്ടുമാറാതെയാണ് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ കദളിക്കാട്ടില്‍ സനീഷ് തൃശ്ശൂരിലേക്കുള്ള തന്റെ തുടര്‍യാത്ര നടത്തിയത്. തിരുവനന്തപുരത്തെ ജോലിസ്ഥലത്തുനിന്ന് തന്റെ കാറില്‍ ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്നു സനീഷ്. സനീഷ് ഓടിച്ചിരുന്ന കാറിന്റെ മുമ്പിലാണ് ടെമ്പോ ട്രാവലര്‍ ഉണ്ടായിരുന്നത്. 

രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരുന്നതിനാല്‍ അധികവാഹനങ്ങളൊന്നും റോഡില്‍ ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് തൊട്ടുമുന്നിലെ അപകടം സനീഷ് കണുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന് അല്പം വളഞ്ഞുവന്ന കെ.എസ്.ആര്‍.ടി.സി.ബസ് അതിശക്തിയായി ടെമ്പോ ട്രാവലറിന്റെ വശത്തായി ഇടിക്കുകയായിരുന്നു.

സനീഷ് ഉള്‍പ്പെടെയുള്ളവര്‍ പെട്ടന്ന് വണ്ടിനിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ട്രാവലറിനുള്ളില്‍ കുടുങ്ങിയവരെ വളരെ പണിപ്പെട്ടാണ് പുറത്തെത്തിച്ചതെന്ന് സനീഷ് പറയുന്നു. അപ്പോഴേക്കും ഇടിയുടെ ശബ്ദംകേട്ട് നാട്ടുകാരും ഓടിയെത്തി. ഇരുവശങ്ങളില്‍നിന്ന് വാഹനത്തില്‍ വന്നവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നതായി സനീഷ് പറയുന്നു. മൂന്ന് ആംബുലന്‍സുകളെത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (29 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (46 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (54 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends