സ്ഥിരമായി ചിലരുമായി ഫോണിൽ സംസാരിക്കുന്നതിനെ തുടർന്ന് ഭർത്താവിന് ഭാര്യയെ ഒടുക്കത്തെ സംശയം ; ദമ്പതികൾ തമ്മിൽ വാക്ക് പോര് പതിവ് ; ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി ഭർത്താവ്; നാടിനെ നടുക്കിയ സംഭവം കണ്ണമാലിയിൽ

കണ്ണമാലിയിലാണ് നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപതാകം അരങ്ങേറിയത് . ഭാര്യയെ ഭർത്താവ് കഴുത്തിൽ തോർത്ത് മുറുക്കി ദാരുണമായി കൊലപ്പെടുത്തി . ഇന്ന് പുലര്‍ച്ചെയുണ്ടായ വാക്കേറ്റത്തിന് ശേഷമാണ് ഭർത്താവ് ഭാര്യയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. കണ്ണമാലി സ്വദേശി ഷേളി(44) നെയാണ് ഭർത്താവ് സേവിയർ(67) കൊലപ്പെടുത്തിയത് . കൊലപാതകത്തിന് ശേഷം ഇയാൾ തന്നെയാണ് പോലീസിനെ ഫോൺ ചെയ്ത് വിവരം അറിയിച്ചത് .
ഇയാളെ കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തു . ഷേളി ചിലരുമായി ഫോണില്‍ സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നു. ഇതില്‍ സേവിയറിന് അങ്ങേയറ്റം സംശയം തോന്നിയിരുന്നു . ഇതിന്റെ പേരിൽ ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇന്ന് പുലർച്ചെ വഴക്കിന്റെ മൂർദ്ധാവിൽ എത്തുകയായിരുന്നു തുടർന്നാണ് സേവിയർ ഷേളിയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത് .
https://www.facebook.com/Malayalivartha


























