മൂന്ന് മാസം അച്ഛനെ തേടി നടന്ന മക്കള്‍ ഒടുവില്‍ കണ്ടത് അച്ഛന്റെ കുഴിമാടം

ഇക്കഴിഞ്ഞ ജനുവരി 21-ന് മഞ്ചേരി ബവ്‌റിജസ് മദ്യവില്‍പനശാലയ്ക്കു സമീപത്തെ കട വരാന്തയിലാണ് അജ്ഞാതനായ ഒരാളുടെ മൃതശരീരം കാണപ്പെട്ടത്. പരിസരപ്രദേശങ്ങളില്‍ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും ആര്‍ക്കും ആ ആള്‍ ആരെന്ന് അറിയില്ലായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം 3 ദിവസം സൂക്ഷിച്ചു. ആളെ തിരിച്ചറിയാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ കോര്‍പ്പറേഷന്‍ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.
തമിഴ്‌നാട് കടലൂര്‍ സ്വദേശി രവി കഴിഞ്ഞ ദീപാവലിക്കാണ് നാട്ടില്‍ പോയി മഞ്ചേരിയിില്‍ തിരിച്ചെത്തിയത്. കടലൂരില്‍നിന്നു വിട്ടാല്‍ രണ്ടും മൂന്നും ആഴ്ച കഴിഞ്ഞാണ് നാട്ടില്‍ തിരിച്ചെത്താറുള്ളത്. ഇതിനിടെ എപ്പോഴോ ആക്രി സാധനം വിറ്റു ജീവിക്കുന്ന രാജന്റെ ഫോണില്‍നിന്നു മകള്‍ അനിതയെ വിളിച്ചിരുന്നു.
ഒരുമാസം കഴിഞ്ഞിട്ടും രവി നാട്ടിലെത്താത്തിനാല്‍ മക്കള്‍ കടലൂരില്‍ നിന്നും അന്വേഷിച്ചിറങ്ങി. അച്ഛന്‍ നേരത്തേ വിളിച്ച ഫോണ്‍ നമ്പര്‍ തപ്പിയെടുത്തു രാജനെ വിളിച്ചപ്പോഴാണ്, മഞ്ചേരിയിലെ കടവരാന്തയില്‍ അജ്ഞാതനായി മരിച്ചത് തങ്ങളുടെ അച്ഛനാണെന്ന് മക്കളറിഞ്ഞത്. അപ്പോഴേയ്ക്കും മരണം നടന്ന് മൂന്ന് മാസമായിരുന്നു.
തുടര്‍ന്ന് രവിയുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കുഴിമാടത്തില്‍ പ്രാര്‍ഥിച്ച ശേഷം അവര്‍ മടങ്ങി.
https://www.facebook.com/Malayalivartha


























