വാവ സുരേഷിന്റെ ഒരു പകല്‍ മുഴുവന്‍ നീണ്ട അധ്വാനത്തിനു ശേഷം മൂര്‍ഖന്‍ കൂട്ടങ്ങളെ പിടിക്കാന്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മതില്‍പൊളിച്ചു!

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം നൂറനാട് പടനിലം കിടങ്ങയത്തുള്ള രമ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ രണ്ടു ദിവസം മുമ്പ് രാവിലെ എത്തിയ വാവാ സുരേഷിന് പിടിപ്പതു പണിയായിരുന്നു. ചാരുംമൂട്ടില്‍ രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ കഠിനാധ്വാനം ചെയ്തു വാവ സുരേഷ് പിടിച്ചത് പത്തോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും മൂര്‍ഖനെയും.
മൂര്‍ഖന്‍ കുഞ്ഞുങ്ങളെ ഓടിച്ചുകൊണ്ടു റോഡിനു കുറുകെ രാവിലെ കീരി പോകുന്നതു നാട്ടുകാര്‍ കണ്ടു.ഇതിനെ തുടര്‍ന്നു തടിച്ചുകൂടിയ നാട്ടുകാര്‍ പിന്നാലെയെത്തി പത്തോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടിച്ച് ബക്കറ്റിലാക്കിയിരുന്നു. തുടര്‍ന്നാണ് വാവസുരേഷിനെ വിവരം അറിയിച്ചത്.
സ്ഥലത്തെത്തിയ വാവാസുരേഷ് ശേഷിക്കുന്ന പത്തോളം മൂര്‍ഖന്‍കുഞ്ഞുങ്ങളെ കൂടി പിടിച്ചെടുത്തെങ്കിലും മതിലിലെ മാളത്തിലേക്കു കയറിയ മൂര്‍ഖനെ കിട്ടിയില്ല.
തുടര്‍ന്ന് ഉച്ചയോടുകൂടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മതിലുകള്‍ പൊളിച്ചു. പിന്നീട് മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈകുന്നേരം അഞ്ച് മണിയോടെ മൂര്‍ഖനെയും വാവ സുരേഷ് പിടിയിലൊതുക്കി.
https://www.facebook.com/Malayalivartha


























