Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

കണ്ണൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥര്‍ക്ക് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി ഉറക്കിയശേഷം ജയില്‍ ചാടാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍

27 APRIL 2019 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

കണ്ണൂര്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥര്‍ക്ക് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി ഉറക്കിയശേഷം ജയില്‍ ചാടാന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. കൊലക്കേസ് പ്രതിയടക്കമുള്ളവരാണ് പിടിയിലായത്. വിചാരണത്തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസര്‍കോട് തലപ്പാടിയില്‍നിന്നുള്ള അഷറഫ് ഷംസീര്‍, ചീമേനി സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാനായി ഗേറ്റിന്റെ അടുത്തെത്തിയ ഇവരെ മറ്റൊരു ഉദ്യോഗസ്ഥന്‍ യാദൃച്ഛികമായി കണ്ടതോടെയാണ് പദ്ധതി പൊളിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുകുമാരന്‍, അസി. പ്രിസണ്‍ ഓഫീസര്‍ യാക്കൂബ്, താത്കാലിക ജീവനക്കാരന്‍ പവിത്രന്‍ എന്നിവര്‍ക്കാണ് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. ജയിലിലെ അടുക്കളജോലിയുള്ളവരായിരുന്നു രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരും. രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രാവിലെ ജയില്‍ അടുക്കളയില്‍നിന്ന് ചായയുണ്ടാക്കി കൊടുക്കുന്ന പതിവുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള തടവുകാര്‍ക്ക് ജയില്‍ ആശുപത്രിയില്‍നിന്ന് നല്‍കിയ നെട്രാ വൈറ്റ്, ക്യുടിപൈന്‍ ഗുളികകളാണ് മയക്കുമരുന്നായി ഇവര്‍ ഉപയോഗിച്ചത്.ചായ കുടിച്ച മൂവരും ഛര്‍ദിക്കുകയും മയങ്ങിപ്പോവുകയുമായിരുന്നു. തുടര്‍ന്ന് ഗേറ്റ് തുറന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം.
ഈ സമയത്ത് ഗേറ്റിനടുത്തുള്ള ടോയ്‌ലറ്റിലേക്കു പോയ അസി. പ്രിസണ്‍ ഓഫീസര്‍ ബാബുവിന്റെ മുമ്പില്‍പ്പെട്ടു. എന്നാല്‍, രക്ഷപ്പെടാനുള്ള ശ്രമമാണോയെന്ന് മനസ്സിലായില്ല. ഇതോടെ മൂവരും വെള്ളം തീര്‍ന്നതിനാല്‍ പൈപ്പ് ഓണാക്കാനെത്തിയതാണെന്ന് പറഞ്ഞ് അടുക്കള ഭാഗത്തേക്കുതന്നെ പോയി. ഇതിനിടെ, ചായകുടിച്ച മൂന്ന് ഉദ്യോഗസ്ഥരെയും അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ ചികിത്സയും നല്‍കി.

എന്നാല്‍, ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയില്ലെന്ന് മനസ്സിലായ ജയില്‍ സൂപ്രണ്ട് അടുക്കളഭാഗത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. റഫീഖ് മടിക്കുത്തില്‍നിന്ന് കടലാസ് പൊതിയെടുത്ത് അതിലുണ്ടായിരുന്ന പൊടി ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട ചായയില്‍ കലര്‍ത്തുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതികള്‍ സംഭവം വിവരിച്ചത്. ജയില്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും തടവുചാടാന്‍ ശ്രമിച്ചതിനും മൂന്നുപേര്‍ക്കുമെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. മൂവരെയും ജില്ലാ ജയിലില്‍ പ്രത്യേക സെല്ലുകളില്‍ അടച്ചു.

ചീമേനിയില്‍ അധ്യാപികയെ കൊന്ന് വീട് കൊള്ളയടിച്ച കേസിലെ പ്രതിയാണ് അരുണ്‍കുമാര്‍. റഫീഖും അഷറഫും കവര്‍ച്ചക്കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്നവരാണ്. കേസില്‍ ആരും സഹായിക്കുകയോ ജാമ്യത്തിലെടുക്കാന്‍ വരികയോ ചെയ്യാത്തതിനാല്‍ ഒരിക്കലും രക്ഷയില്ലെന്ന തോന്നലിലാണ് രക്ഷപ്പെടാന്‍ പദ്ധതി തയ്യാറാക്കിയത്. മതില്‍ചാടി രക്ഷപ്പെടാനാവില്ലെന്ന് മനസ്സിലായതിനാലാണ് പാറാവുകാര്‍ക്ക് ഉറക്കുഗുളിക കൊടുക്കാന്‍ തീരുമാനിച്ചത്. വിഷുദിവസം അതിന് ശ്രമിച്ചെങ്കിലും ചായ കുടിക്കാത്തവരായിരുന്നു അന്നത്തെ ഡ്യൂട്ടിക്കാര്‍ അതിനാല്‍ അന്ന് രക്ഷപ്പെടാനായില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (3 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (11 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (18 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (33 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (38 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (47 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (56 minutes ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (1 hour ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends