Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഇടത് കോട്ടയ്ക്ക് വിള്ളലോ... സി.പി.എം. കോട്ടയായ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് ചോരുമെന്ന് റിപ്പോര്‍ട്ട്; ആറ്റിങ്ങലിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണവും എല്‍ഡിഎഫിന്റെ പക്കലാണെങ്കിലും ഒന്നിനും ഉറപ്പില്ല 

27 APRIL 2019 10:00 AM IST
മലയാളി വാര്‍ത്ത

എല്‍ഡിഎഫിന്റെ ശക്തമായ കോട്ടയാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലമെങ്കിലും ഇക്കുറി സാഹചര്യം പഴയപോലെ അനൂകൂലമല്ലെന്നാണ് എല്‍ഡിഎഫിന്റെ തന്നെ വിലയിരുത്തല്‍. എ. സമ്പത്ത് മെച്ചപ്പെട്ട ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് പരസ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും അടൂര്‍ പ്രകാശിനും അനൂകൂല ഘടകങ്ങള്‍ ഒട്ടേറെയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്.

പണമൊഴുക്കി വോട്ടു നേടാന്‍ യുഡിഎഫ് ശ്രമിച്ചെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തിക്കഴിഞ്ഞു. ഇത് തോല്‍ക്കുമെന്നു കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നാണ് യുഡിഎഫ് തിരിച്ചടിക്കുന്നത്. ബിജെപിയുടെ വോട്ട് കാര്യമായി വര്‍ധിക്കുമെന്ന കാര്യത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും തര്‍ക്കവുമില്ല.

ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല മണ്ഡഡലങ്ങള്‍ തുണയ്ക്കുമെന്ന് എല്‍ഡിഎഫ്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണവും എല്‍ഡിഎഫിന്റെ പക്കലാണെങ്കിലും ഇക്കുറി എത്ര വോട്ടിനു വിജയിക്കുമെന്നു പ്രവചിക്കാന്‍ എല്‍ഡിഎഫിന് ആകുന്നില്ല. ഏറ്റവും കൂടുതല്‍ പിന്തുണ ആറ്റിങ്ങലില്‍ നിന്നും രണ്ടാമത് ചിറയിന്‍കീഴില്‍ നിന്നും മൂന്നാമത് വര്‍ക്കലയില്‍ നിന്നും ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

അരുവിക്കരയും കാട്ടാക്കടയും എല്‍ഡിഎഫിനെതിരായി വിധിയെഴുതുമെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. എല്‍ഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്ന 3 മണ്ഡലങ്ങളും വോട്ടു വര്‍ധനയില്‍ പിന്നിലായതില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. ശബരിമല വിഷയം മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല.

എന്നാല്‍, ബിജെപിക്ക് വോട്ടുകള്‍ വര്‍ധിക്കുമെന്ന കാര്യത്തില്‍ എല്‍ഡിഎഫിന് സംശയമില്ല. അത് ശബരിമല കൊണ്ടല്ല. മറിച്ച്, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കണ്ടു വരുന്ന സ്വാഭാവികമായ വോട്ടുവര്‍ധനയാണ്. മെച്ചപ്പെട്ട വോട്ടിന് സമ്പത്തിന് നാലാംവട്ടവും ആറ്റിങ്ങലില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ അവകാശവാദം.

കാട്ടാക്കടയില്‍ മുഖ്യമന്ത്രിയുണ്ടാക്കിയ ഫ്യൂസൂരല്‍ വിവാദം ഹിന്ദു വോട്ടുകള്‍ എതിരാക്കിയെന്ന ധാരണയാണ് സി പി എം നേതാക്കള്‍ക്ക് പോലുമുള്ളത്. ഈഴവ സമുദായം ഭരിക്കുന്ന ക്ഷേത്രത്തില്‍ മുഖ്യമന്ത്രി നടത്തിയത് പക്വതയില്ലാത്ത പെരുമാറ്റമാണെന്ന് സി പി എം നേതാക്കള്‍ വിമര്‍ശിക്കുന്നു. ഹിന്ദു സമുദായത്തെ മുഖ്യമന്ത്രി നിരന്തരം മോശമാക്കുന്നു എന്ന പ്രചരണം ശക്തമാണ്. അതിനിടയിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. 

സമ്പത്തിന്റെ വികസന പ്രവര്‍ത്തനങ്ങളോട് നാട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്കിലും നാലാംവട്ടവും അദ്ദേഹത്തെ പരീക്ഷിക്കുന്നതില്‍ മണ്ഡലത്തിന് താത്പര്യമില്ല. ഇക്കുറി മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്ന ചിന്തയാണ് ഭൂരിപക്ഷത്തിനുമുള്ളത്. അടൂര്‍ പ്രകാശ് മിടുക്കനായ ഭരണാധികാരിയാണെന്ന ചിന്ത മണ്ഡലത്തിലുണ്ടായിട്ടുണ്ട്. 

സമ്പത്തിന് വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധത്തിന്റെ നൂറിരട്ടി ബന്ധം അടൂര്‍ പ്രകാശിന് വെള്ളാപ്പള്ളിയുമായുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് വരുന്നു എന്ന് കേട്ടയുടനെ തുഷാര്‍ മാറിയതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. അടൂര്‍ മന്ത്രിയായിരിക്കെ ധാരാളം നേട്ടങ്ങള്‍ കൈവരിച്ച സമുദായ നേതാവാണ് നടേശന്‍. എന്‍ ഡി എ യുടെ ഭാഗമായിട്ടാണ് തന്റെ മകന്‍ നില്‍ക്കുന്നതെങ്കിലും ആറ്റിങ്ങലില്‍ നടേശന്റെ മനസ് അടൂരിനൊപ്പമാണ്. ഇതിലൊരു മാറ്റമുണ്ടാക്കാന്‍ പിണറായി നേരിട്ട് ശ്രമിച്ചെങ്കിലും നടന്നില്ല. അടൂരിനെ വിട്ട് ഒരു കളിയുമില്ലെന്ന് നടേശന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. 

സമ്പത്ത് തോല്‍വി സമ്മതിച്ച മട്ടിലാണ് നീങ്ങുന്നത്. തനിക്ക് വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍ നിന്നും കിട്ടിയില്ലെന്ന പരാതി സമ്പത്തിനുണ്ട്. മുഖ്യമന്ത്രിയെ കുറ്റം പറയാന്‍ കഴിയില്ല എന്നതു കൊണ്ട് മാത്രം സമ്പത്ത് ഒന്നും പറയുന്നില്ലെന്നേയുള്ളു. മുഖ്യമന്ത്രി വിവാദമുണ്ടാക്കിയ ക്ഷേത്രത്തില്‍ സമ്പത്ത് രാത്രിയെത്തി വിവാദം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

സമ്പത്ത് തോറ്റാല്‍ നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയായിരിക്കും. ഇനിയൊരു പാര്‍ലെമെന്ററി സാധ്യത തനിക്ക് ലഭിക്കുമെന്ന് സമ്പത്ത് കരുതുന്നില്ല. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ആറ്റിങ്ങല്‍ പാര്‍ലെമെന്റ് മണ്ഡലത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ ചിലപ്പോള്‍ സാധ്യത തെളിഞ്ഞേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (10 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (24 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (40 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends