Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

കേന്ദ്രത്തിന്റെ കണക്കും അനുകൂലം... ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പോലീസുകാരെ വിശ്വസിച്ച് സിപിഎം പറയുമ്പോഴും ഉള്ളില്‍ അങ്കലാപ്പ്; തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ. ബിജെപി ജയിക്കുമെന്ന് റിപ്പോര്‍ട്ട്

27 APRIL 2019 10:38 AM IST
മലയാളി വാര്‍ത്ത

മണ്ഡലം മറന്നാലും മണ്ഡലകാലം മറുക്കരുതെന്ന പ്രചാരണം ജനങ്ങള്‍ ഏറ്റെടുത്തെങ്കില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് തന്നെയാണ് ബിജെപി വിസ്വാസിക്കുന്നത്. കേന്ദ്ര ബിജെപി നേതൃത്വവും ഇത് കണക്കു കൂട്ടുന്നു. എന്നാല്‍ സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് നല്‍കിയ കണക്കനുസരിച്ച് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് പറയുന്നത്. ഇതേറ്റുപിടിച്ചാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ബിജെപിയ്ക്ക് സാധ്യതയില്ലെന്ന് പറഞ്ഞത്. അപ്പോഴും ബിജെപി ക്യാമ്പില്‍ നിരാശയില്ല. 

സംസ്ഥാനത്തുണ്ടായ വന്‍ വോട്ട് വര്‍ധന എന്‍.ഡി.എ. അനുകൂല തരംഗത്തിന്റെ സൂചനയെന്നു സംഘപരിവാര്‍ നേതൃയോഗത്തിന്റെയും വിലയിരുത്തല്‍. ഭൂരിപക്ഷസമുദായങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനാല്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ മൂന്നരലക്ഷത്തില്‍ കുറയാത്ത വോട്ട് നേടുമെന്നാണ് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള യോഗവും വിലയിരുത്തിയത്.

തെക്കന്‍കേരളത്തില്‍ ശബരിമല വിഷയം അനുകൂലഘടകമായി. ഇതു ചില മേഖലകളില്‍ യു.ഡി.എഫിനും അനുകൂലമായെങ്കിലും മറികടക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കൊല്ലത്തു ബി.ജെ.പി. വോട്ട് സംബന്ധിച്ച വിവാദങ്ങള്‍ തിരിച്ചടിയായെന്നു ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലും വന്‍മുന്നേറ്റമുണ്ടാകും. ബി.ഡി.ജെ.എസിനു നല്‍കിയ ഇടുക്കി, ആലത്തൂര്‍ മണ്ഡലങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ലെന്നു യോഗം വിലയിരുത്തി. 

അതേസമയം ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ഇലക്ഷന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടികളുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനത്തിലുണ്ടായ കൂറ്റന്‍ വര്‍ദ്ധന ഏതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന ചര്‍ച്ചകള്‍ സീജവമാണ്. പത്തനംതിട്ടയില്‍ 2014നേക്കാള്‍ 8.17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണയുണ്ടായത്.

ബൂത്ത് തലങ്ങളിലെ വോട്ടിംഗിന്റെ കണക്കുവച്ച് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.യും വിലയിരുത്തല്‍ തുടങ്ങി. വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത് പ്രതീക്ഷയായാണ് മൂന്നു മുന്നണികളും കരുതുന്നത്. ന്യൂനപക്ഷ സ്വാധീനമുളള മണ്ഡലങ്ങളിലും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. പൂഞ്ഞാറില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 12.04 ശതമാനത്തിന്റെ വോട്ടു വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പളളി മണ്ഡലത്തിലാണ് ഉയര്‍ന്ന പോളിംഗ് . 77.96 ശതമാനം.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് എഴുപത് ശതമാനത്തിനു മുകളിലെത്തി. ഇത്തവണ തുടക്കം മുതല്‍ തന്നെ കനത്ത പോളിംഗുണ്ടായത് ശ്രദ്ധേയമാണ്. ശബരിമല വിഷയവും പ്രളയവും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായി മാറിയ മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ അടിത്തട്ടില്‍ വരെ നടന്നുവെന്ന് വ്യക്തമാണ്.

ഗ്രാമ പ്രദേശങ്ങളില്‍ രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ സ്ത്രീകളുടെയടക്കം നിര രൂപപ്പെട്ടിരുന്നു. പരമാവധിയാളുകളെ വോട്ടു ചെയ്യിക്കാന്‍ മൂന്നു മുന്നണികളും അവസാന നിമിഷം വരെ സീജവമായി പ്രവര്‍ത്തിച്ചതും വോട്ടിംഗ് നില ഉയരാന്‍ കാരണമായി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിന്റെ ലക്ഷണമാണ് പോളിംഗ് ശതമാനം ഉയര്‍ന്നതെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന്റെ പ്രതിഫലനമാണ് വോട്ടിംഗ് ശതമാനത്തില്‍ കണ്ടതെന്നും ചരിത്ര വിജയം നേടുമെന്നും എല്‍.ഡി.എഫ് അവകാശപ്പെടുന്നു. വിശ്വാസികളെ വേദനിപ്പിച്ച പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷവും മോദിസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരവും വോട്ടായി മാറുമെന്നും തങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍.ഡി.എയും അവകാശപ്പെടുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (8 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (22 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (38 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends