ധാരാളം വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നതിനെ തുടർന്ന് ആലപ്പുഴയിൽ വെളിച്ചെണ്ണ ഫാക്ടറിയ്ക്ക് തീപിടിച്ചു; ഒരു ലോറി കത്തി നശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം

പുലർച്ചെ അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ തീപിടുത്തമുണ്ടായത്. ചുങ്കത്തെ ഫാക്ടറിയിലാണ് തീ പിടിത്തമുണ്ടായത് . തീപിടുത്തമുണ്ടായ ചന്ദ്രാ ഓയിൽ മില്ലിൽ ധാരാളം വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നതിനാലാണ് തീ പെട്ടന്ന് പടർന്ന് പിടിക്കാൻ കാരണം. ഫാക്ടറിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയും കത്തി നശിച്ചു.
യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണമായും തീ അണയ്ക്കാനായിട്ടില്ല. ജോലിക്കാരെത്തുന്ന സമയത്തിന് മുമ്പായതിനാൽ തീ പിടുത്തത്തിൽ ആളപായമൊന്നുമില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha



























