Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കാതടപ്പിക്കുന്ന ഭയാനക ശബ്ദം കേട്ട് പള്ളിയിലുള്ളവർ പുറത്തേയ്ക്കിറങ്ങിയോടി നടത്തിയ തെരച്ചിലിൽ കണ്ടത് വീടിന്റെ വരാന്തയില്‍ നിന്ന് പത്ത് മീറ്ററോളം ദൂരെ വരെ പൊട്ടിത്തെറിച്ച മാംസ കഷ്ണങ്ങൾ; തൊട്ട് അകലെ ചോരയും മാംസ അവശിഷ്ടങ്ങളും ദേഹത്ത് പതിച്ച നിലയിൽ അംലയുടെ ഇളയകുട്ടിയും- ആദ്യ പ്രണയ ചാവേര്‍ ആക്രമണത്തില്‍ ഞെട്ടി നായ്ക്കട്ടി ഗ്രാമം

27 APRIL 2019 10:14 AM IST
മലയാളി വാര്‍ത്ത

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യം ഉള്‍ക്കൊള്ളാനാകാതെ നായ്‌ക്കെട്ടി. ചരുവില്‍വീട്ടില്‍ നാസറിന്റെ ഭാര്യ അംല (37). മൂലങ്കാവ് എറളോട്ട് പെരിങ്ങാട്ടൂര് ബെന്നി (48) എന്നിവരാണ് ഇന്നലെ ഉച്ചക്ക് ഒന്നേകാലോടെ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടകവസ്തു ശരീരത്തില്‍ കെട്ടിവെച്ചാണ് ബെന്നി അമലയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് സ്‌ഫോടക വസ്തു പൊട്ടിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ചോരയും മാംസ അവശിഷ്ടങ്ങളും ഭിത്തിയിലും തറയിലും ചിന്നിചിതറിയ നിലയിലായിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് ബെന്നി. 

നാസറിന്‍റെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്നയാളായിരുന്ന ബെന്നി നാസറില്ലാത്ത സമയത്ത് അവിടെയെത്തി, ഇങ്ങനെയൊരു ആത്മഹത്യ ചെയ്തത് എന്തിനായിരുന്നുവെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് നൂൽപ്പുഴ നായ്ക്കട്ടിയിൽ നാടിനെ നടുക്കിയ സംഭവത്തിൽ ദുരൂഹത ബാക്കിയാണ്. ശരീരത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച് എളവന നാസറിന്‍റെ വീട്ടിലെത്തിയ അയൽവാസി ബെന്നി(45) അവിടെവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന നാസറിന്‍റെ ഭാര്യ അംലയും(36) ബെന്നിക്കൊപ്പം ചിന്നിച്ചിതറി. നാസർ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. നാസറിന്‍റെ അടുത്ത സുഹൃത്തായിരുന്ന ബെന്നിക്ക് അംലയുമായി സൗഹൃദമുണ്ടായിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. ഇവരുടെ അടുപ്പത്തിൽ എന്തെങ്കിലും വിള്ളൽ വീണതാണോ സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഫർണീച്ചർ കട നടത്തുന്ന ബെന്നിയും അംലയും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോൾ ബെന്നി ഇങ്ങനെയൊരു കൃത്യം ചെയ്യേണ്ട ഒരു കാര്യവും തന്‍റെ അറിവിലില്ലായെന്നാണ് നാസർ പൊലീസിനോട് പറഞ്ഞത്. വളരെക്കാലമായി ബെന്നിക്ക് തന്‍റെ വീടുമായി നല്ല അടുപ്പമാണുള്ളതെന്നും നാസർ പറയുന്നു.

അടുത്തകാലത്തായി കേരളത്തിൽ നടന്ന ചില സംഭവങ്ങളുടെ സ്വഭാവം ഈ സംഭവവുമായി ഉള്ളതിനാൽ അക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. തിരുവല്ലയിലും തൃശൂരിലും പ്രണയാർഭ്യത്ഥന നിരസിച്ച യുവതികളെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ഇതിനെ കൂട്ടിവായിക്കുന്നുണ്ട്. അംലയുമായി ബെന്നിയ്ക്ക് മറ്റെതെങ്കിലുംതരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഈ ബന്ധത്തിൽനിന്ന് അംല പിൻമാറിയതിന്‍റെ വൈരാഗ്യത്തിൽ ബെന്നി ഇത്തരമൊരു സാഹസത്തിന് മുതിർന്നതാകാമെന്ന സാധ്യതയാണ് ഇക്കാര്യത്തിൽ പൊലീസ് പരിശോധിക്കുന്നത്. നാസറും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയം നോക്കി ഒരുവരും ചേർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതായാലും ബെന്നിയുടെയും നാസറിന്‍റെയും വീടുകളിൽ നടത്തുന്ന വിശദ പരിശോധനകളിലൂടെ സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

നാസര്‍ പുറത്തു പോയ സമയത്താണ് ഇയാള്‍ അമലയെ തേടിയെത്തിയത്. അല്‍പ്പസമയം വീട്ടില്‍ ചെലവിട്ട ശേഷം മടങ്ങിയ ബെന്നി വീണ്ടുമെത്തി, കുറച്ചുസമയത്തിനകം തന്നെ സ്‌ഫോടനം സംഭവിക്കുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ശബ്ദം കേട്ട് അടുത്തുള്ള പള്ളിയിലുള്ളവര്‍ പുറത്തേക്കെത്തി നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും ശരീരം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന സൂചനയെങ്കിലും ലഭിക്കുന്നത്. കാര്‍ പോര്‍ച്ചില്‍ നിന്ന് കരയുന്ന അംലയുടെ ഇളയ കുട്ടിയെ നാട്ടുകാരാണ് ഇവിടെ നിന്ന് മാറ്റിയത്. പിന്നീട് പൊലീസ് എത്തി കൂട്ടിയുടെ ദേഹത്ത് പറ്റിയ ചോരയും മാംസ അവശിഷ്ടങ്ങളും വൃത്തിയാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു.

ബെന്നിയും അംലയും തമ്മില്‍ ഉണ്ടായ ബന്ധമാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് അഡീഷനല്‍ എസ്പി. മൊയ്തീന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും എന്നാല്‍ ഇത് എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഫര്‍ണിച്ചര്‍ നിര്‍മാണമാണ് ബെന്നിയുടെ തൊഴില്‍. വീടിന് സമീപത്ത് തന്നെ ഭര്‍ത്താവ് നാസര്‍ നടത്തുന്ന അക്ഷയ സെന്ററിലാണ് അംല ജോലിയെടുത്തിരുന്നത്.

മുമ്ബ് നായ്‌ക്കെട്ടിയിലായിരുന്നു ബെന്നിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ഇരവരു പരിചയപ്പെട്ടത്. ഈ ബന്ധം കാലങ്ങളോളം തുടരുകയും ചില പ്രശ്നങ്ങള്‍ക്ക് വഴിവച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. സംഭവസമയത്ത് മറ്റു രണ്ട് മക്കള്‍ അംലയുടെ മുട്ടിലിലുള്ള വീട്ടിലായിരുന്നു. കോഴിക്കോട്- മൈസൂര്‍ ദേശീയപാതയോട് ചേര്‍ന്നാണ് സ്‌ഫോടനം നടന്ന വീട്. അംലയോട് ചേർന്ന് നിന്നാണ് സ്ഫോടനമുണ്ടായത്. ഇരുവരുടെയും മുഖം ഒഴികെയുള്ള ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. വീടിന്‍റെ ഹാൾ, സിറ്റൌട്ട് എന്നിവിടങ്ങളിൽ കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. ഉഗ്രസ്ഫോടനശേഷിയുള്ള വസ്തുക്കളുമായാണ് ബെന്നി, നാസറിന്‍റെ വീട്ടിലെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends