പാമ്പന് പാലത്തിന് ബോംബ് ഭീഷണി ; രാമനാഥക്ഷേത്രമുള്പ്പടെയുള്ളവയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി

ചെന്നൈയിലെ പൊലീസ് ഒഫീസിലാണ് ഫോണില് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിന്റെ അടിസ്ഥാനത്തില് രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡിലും റെയില് പാളങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. രാമേശ്വരത്തെ രാമനാഥ ക്ഷേത്രമുള്പ്പടെയുള്ളവയ്ക്ക് കനത്ത സുരക്ഷ ഏര്പ്പെടുത്തി. വാഹന പരിശോധന പൊലീസ് ശക്തമാക്കി.
ശ്രീലങ്കന് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് ഇപ്പോൾ ഭീഷണി സന്ദേശം പൊലീസ് ഗൗരമവമായെടുത്തിരിക്കുകയാണ്. ശ്രീലങ്കയിൽ നിന്നും ഭീകരര് കടല്മാര്ഗം ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരസംരക്ഷണ സേനയും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























