പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ ഞെട്ടിക്കും; പ്രചാരണം ശക്തമായതോടെ പത്തനംതിട്ട മണ്ഡലത്തില്‍ വലിയ തോതിലുള്ള ഹിന്ദു ഏകീകരണം സാധ്യമായെന്നും അത് തങ്ങളുടെ വിജയം ഉറപ്പാക്കിയെന്നും ബി.ജെ.പി വിലയിരുത്തൽ

പ്രചാരണം ശക്തമായതോടെ പത്തനംതിട്ട മണ്ഡലത്തില്‍ വലിയ തോതിലുള്ള ഹിന്ദു ഏകീകരണം സാധ്യമായെന്നും അത് തങ്ങളുടെ വിജയം ഉറപ്പാക്കിയെന്നും ബി.ജെ.പി വിലയിരുത്തുന്നു. 65 ശതമാനത്തിനുമുകളില്‍ ഹിന്ദുക്കളുടെ വോട്ടുനേടാന്‍ എന്‍.ഡി.എക്ക് കഴിഞ്ഞു. ഒപ്പം ഇതര സമുദായങ്ങളില്‍നിന്നും വോട്ട് കിട്ടി. സി.പി.എം പാര്‍ട്ടി കുടുംബങ്ങളില്‍നിന്നുപോലും സുരേന്ദ്രന് വോട്ട് ലഭിച്ചു. മോദി ഭരണം ആവശ്യമാണെന്നതും ആചാരവും വിശ്വാസവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ വിധിയെഴുത്തും നടന്നു. അതിനായി ജയില്‍വാസം വരെ അനുഭവിക്കേണ്ടിവന്ന ആളെന്ന പരിഗണനയും സുരേന്ദ്രന് ലഭിച്ചെന്നും ബി.ജെ.പി വിലയിരുത്തുന്നു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണ് നടന്നത്.
അതില്‍ എല്ലാ മതവിഭാഗത്തിലുമുള്ള വിശ്വാസികള്‍ എന്‍.ഡി.എക്ക് അനുകൂലമായി വോട്ട് ചെയ്‌തെന്നാണ് പാര്‍ട്ടിവിലയിരുത്തുന്നതെന്ന് എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ടി.ആര്‍. അജിത്കുമാര്‍ പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും 1000ത്തിനും 2000ത്തിനും ഇടയില്‍ എന്‍.ഡി.എ ഭൂരിപക്ഷം നേടും. അടൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അല്‍പം കുറയും. ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ കൂടുകയും ചെയ്യും. 27,000 വോട്ടില്‍ കുറയാത്ത ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസുകാരായ നിരവധിപേരും സുരേന്ദ്രന് വോട്ടു ചെയ്തിട്ടുണ്ട്. എന്‍.എസ്.എസിന്റെ വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചത്. എസ്.എന്‍.ഡി.പിയില്‍നിന്നും അതുപോലുള്ള ഒഴുക്കാണുണ്ടായത്.
ദലിത് വിഭാഗത്തില്‍നിന്ന് പ്രതീക്ഷിച്ചപോലുള്ള വോട്ടു നേടാന്‍ കഴിഞ്ഞിട്ടില്ല. ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിലെ ആന്‍േറാ ആന്റണിയായിരുന്നു മുഖ്യ എതിരാളി. ചിലയിടങ്ങളില്‍ എല്‍.ഡി.എഫിലെ വീണാ ജോര്‍ജും. മൊത്തത്തില്‍ കണക്കുകൂട്ടുമ്പോള്‍ ഇവരില്‍ ആര് മൂന്നാം സ്ഥാനത്തു പോകുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അജിത്കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























