കോഴിക്കോട്ട് സി.പി.എം വോട്ട് ബി.ജെ.പിക്കോ; കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള വിരോധം കാരണം ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്കു വോട്ടു ചെയ്തെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ്ബാബു

കോഴിക്കോട്ട് സി.പി.എം വോട്ട് തനിക്കു കിട്ടിയെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള വിരോധം കാരണം ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്കു വോട്ടു ചെയ്തെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രകാശ്ബാബു. ഒരു സ്വകാര്യ ചാനലിലാണ് വെളിപ്പെടുത്തല്‍. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസിനെ തോല്‍പ്പിക്കാന്‍ പ്രദീപ്കുമാര്‍ ഉള്‍പ്പെട്ട വി.എസ് പക്ഷം ശ്രമിച്ചെന്ന് ആരോപണമുണ്ടായിരുന്നു.
ഇതിനു പ്രതികാരമെന്നോണം റിയാസ് അനുകൂലികള്‍ വോട്ട് മറിച്ചെന്നാണ് പ്രകാശ്ബാബു പറയുന്നത്. റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ തന്നെ നേരിട്ടു കണ്ട് സഹായം വാഗ്ദാനം ചെയ്തു. താന്‍ പിന്നീട് അവരെ പോയി കണ്ടു. അവരുടെ വോട്ടുകള്‍ കൃത്യമായി ബി.ജെ.പിക്കു വീണിട്ടുണ്ട്- പ്രകാശ്ബാബു പറഞ്ഞു.ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്ദമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സി.പി.എം വോട്ടുകളാണ് ബി.ജെ.പിയിലേക്കു ചോര്‍ന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് പാളയത്തിലെത്തിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ആരോപിച്ചതിനു പിന്നാലെയാണ്, തങ്ങള്‍ക്കാണ് സി.പി.എം വോട്ട് കിട്ടിയതെന്ന വാദവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയത്. കോഴിക്കോട്ടും വടകരയിലും ബി.ജെ.പി- കോണ്‍ഗ്രസ് വോട്ടു കച്ചവടം നടന്നെന്ന് ബുധനാഴ്ചയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആരോപിച്ചത്. പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍ ബി.ജെ.പിക്കെതിരെ ഒന്നും പറയാത്തതും ബൂത്തില്‍ ഏജന്റുമാരെ നിര്‍ത്താത്തതും ചൂണ്ടിക്കാട്ടിയായിരുന്നു പി.മോഹനന്റെ ആരോപണം.
https://www.facebook.com/Malayalivartha



























