Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശബരിമല തിരിച്ചടിക്കും; ശബരിമല വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് സിപിഎം

27 APRIL 2019 10:58 AM IST
മലയാളി വാര്‍ത്ത

ശബരിമല വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്ന് സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്നതില്‍ സിപിഎമ്മിനകത്ത് ആകെ ആശയക്കുഴപ്പമാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ആറ് സീറ്റ് ലഭിക്കുമെന്ന് വിലയിരുത്തിയപ്പോള്‍ മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി 18 സീറ്റെന്നാക്കി. അണികളുടെ ആത്മവിശ്വാസം കെടാതിരിക്കാനാണ് കോടിയേരിയുടെ പ്രതികരണം.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ശബരിമല വിഷയം ബിജെപി മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കിയതിനാല്‍ ചില മണ്ഡലങ്ങളില്‍ അവരുടെ വോട്ടുകള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിക്കുമെന്നും ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് വിലയിരുത്തി. ശബരിമല യുവതീപ്രവേശനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും തെരഞ്ഞെടുപ്പുകാലത്ത് പ്രസംഗിച്ച് നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് ഈ വിലയിരുത്തല്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്നതില്‍ സിപിഎമ്മിനകത്ത് ആകെ ആശയക്കുഴപ്പമാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ആറ് സീറ്റ് ലഭിക്കുമെന്ന് വിലയിരുത്തിയപ്പോള്‍ മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി 18 സീറ്റെന്നാക്കി. അണികളുടെ ആത്മവിശ്വാസം കെടാതിരിക്കാനാണ് കോടിയേരിയുടെ പ്രതികരണം.

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ശക്തമായതിനാല്‍ ആറു മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ വിജയം ഉറപ്പെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ല. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേയ്ക്കു കേന്ദ്രീകരിച്ചാല്‍ വിജയസാധ്യത കണക്കാക്കുന്ന മറ്റു മണ്ഡലങ്ങളെ ദോഷമായി ബാധിക്കുമെന്നും വിലയിരുത്തി.

ഭൂരിപക്ഷ വോട്ടുകള്‍ ഒരു ഭാഗത്തേക്കു കേന്ദ്രീകരിച്ചിട്ടില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനു ലഭിക്കാന്‍ സഹായകമായി. എന്നാല്‍, മലബാറിലെ ചില മണ്ഡലങ്ങളില്‍ മാത്രമേ സ്വാധീനമുണ്ടായിട്ടുള്ളൂ. വയനാട്ടിലും മലപ്പുറത്തും മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണമുണ്ടായതിനാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നാണ് വിലയിരുത്തല്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends