സാഹിത്യത്തിനുള്ള 28ാമത് മുട്ടത്തു വര്‍ക്കി പുരസ്‌കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിനെ തെരഞ്ഞെടുത്തു

സാഹിത്യത്തിനുള്ള 28ാമത് മുട്ടത്തു വര്‍ക്കി പുരസ്‌കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിനെ തെരഞ്ഞെടുത്തു. 50000രൂപയും പ്രഫ. പി.ആര്‍.സി നായര്‍ രൂപകല്‍പന ചെയ്ത ദാരു ശില്‍പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
കെ.ആര്‍. മീര, എന്‍. ശശിധരന്‍, പ്രഫ. എന്‍.വി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്.
മുട്ടത്തു വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 28ന് പന്തളത്ത് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം കെ.ആര്‍. മീരക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.
https://www.facebook.com/Malayalivartha



























