പാറാവുകാരെ മയക്കിക്കിടത്തി ജയിൽ ചാടാൻ ശ്രമം : കൊലക്കേസ് പ്രതിയടക്കമുള്ള മൂന്നുതടവുകാർ പിടിയിൽ

ഉദ്യോഗസ്ഥർക്ക് ചായയിൽ മയക്കുമരുന്ന് കലർത്തിനൽകി ഉറക്കിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയടക്കമുള്ളവർ പിടിയിൽ. കണ്ണൂർ ജില്ലാ ജയിലിലാണ് സംഭവം . വിചാരണത്തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസർകോട് തലപ്പാടിയിൽനിന്നുള്ള അഷറഫ് ഷംസീർ, ചീമേനി സ്വദേശി അരുൺകുമാർ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത് . രക്ഷപ്പെടാനായി ഗേറ്റിന്റെ അടുത്തെത്തിയ ഇവരെ മറ്റൊരു ഉദ്യോഗസ്ഥൻ യാദൃച്ഛികമായി കണ്ടതോടെ പദ്ധതി പൊളിയുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും തടവുചാടാൻ ശ്രമിച്ചതിനും മൂന്നുപേർക്കുമെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മൂവരെയും ജില്ലാ ജയിലിൽ പ്രത്യേക സെല്ലുകളിൽ അടച്ചു.
https://www.facebook.com/Malayalivartha



























