കല്ലടയുടെ തെരുവ് ഗുണ്ടായിസം വീണ്ടും ; പരാതി സ്വീകരിക്കാതെ പോലീസ്

കോഴിക്കോട് മീഞ്ചന്തക്ക് സമീപം ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് നിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ചു . ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യുവാവ് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ പരാതി സ്വീകരിക്കാന്‍ പോലീസ് വിസമ്മിതിച്ചതായി യുവാവ് പറയുന്നു.
ബസില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ഇറങ്ങി വന്നായിരുന്നു യുവാവിനെ മര്‍ദ്ദിച്ചത്. സംഭവത്തിന് പിന്നാലെ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പരാതി സ്വീകരിക്കാന്‍ എസ്ഐ വിസമ്മതിക്കുകയും ബസുകാര്‍ പരാതി നല്‍കിയാല്‍ യുവാവിനെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ യുവാവ് പരാതിയില്‍ നിന്ന് പിന്മാറുകയായിരുന്നു.
https://www.facebook.com/Malayalivartha



























